റിയാദ്: പ്രവാസി വെൽഫെയർ റിയാദ് ഘടകത്തിന് കീഴിലുള്ള റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ട്രോഫി സീസൺ ഫോർ ടൂർണമെന്റ് നവംബർ എട്ടിന് തുടങ്ങും.
റിയാദ് എക്സിറ്റ് 18-ലെ കെ.സി.എ, എം.സി.എ ഗ്രൗണ്ടുകളിലാണ് മത്സരങ്ങൾ നടക്കുക. നവംബർ എട്ടിന് ആദ്യ റൗണ്ട് മത്സരങ്ങൾ നാല് ഗ്രൗണ്ടുകളിലായി നടക്കും. റിയാദിലെ പ്രമുഖ 16 ക്ലബുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുക. അജ്മൽ മുക്കം കൺവീനറും (ടൂർണമെന്റ് റൂൾസ്), രതീഷ് രവീന്ദ്രൻ അസി. കൺവീനറുമായി (ടീം ഇൻവിറ്റേഷൻ) ടൂർണമെന്റ് കമ്മിറ്റി നിലവിൽ വന്നു. ശ്യാം
(ഗ്രൗണ്ട്സ്), സാഹിൽ (സ്കോറിങ്), മിഥുൻ മോഹൻ (ഫിക്സ്ചർ), ലിജോ മാത്യു (സ്പോൺസർഷിപ്), സാം മാത്യു (ഫസ്റ്റ് എയ്ഡ്), എം.പി. ഷഹ്ദാൻ (ഡിജിറ്റൽ മാർക്കറ്റിങ്), എം.കെ. ഹാരിസ് (മീഡിയ), ഷജീർ (റിഫ്രഷ്മെന്റ്സ്), ജോജി ഫിലിപ്പ്, ഷാൻ, ശരത്, മുഹമ്മദ് കൈഫ്, മാനസ് ചേളന്നൂർ, സജിത്ത്, രഞ്ജിത്ത്, ശരൺ എന്നിവർ ടൂർണമെന്റ് കമ്മിറ്റി അംഗങ്ങളാണ്. രക്ഷാധികാരിയായി പ്രവാസി വെൽഫെയർ റിയാദ് പ്രൊവിൻസ് സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരിയെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.