ജിദ്ദ: പ്രവാസി വെൽഫെയർ 10ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘പ്രവാസി ചാമ്പ്യൻസ് ട്രോഫി’ ഫുട്ബാൾ ടൂർണമെന്റിന് വെള്ളിയാഴ്ചജിദ്ദയിൽ തുടക്കമാവും. സൗദി ഇന്ത്യൻ ഫുട്ബാൾ ഫോറത്തിന്റെ (സിഫ്) ഔദ്യോഗിക അംഗീകാരത്തോടുകൂടി ഡിസംബർ 13, 20, 27 തീയതികളിലായി ജിദ്ദ വസീരിയ അൽ തആവുൻ സ്റ്റേഡിയത്തിലാണ് ടൂർണമെന്റ്. സീനിയർ, ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലായി 16 ടീമുകളാണ് പങ്കെടുക്കുന്നത്.
സീനിയർ വിജയികൾക്ക് 5,000 റിയാൽ കാഷ്പ്രൈസും ട്രോഫിയും രണ്ടാം സ്ഥാനക്കാർക്ക് 3,000 റിയാൽ കാഷ്പ്രൈസും ട്രോഫിയും ജൂനിയർ, വെറ്ററൻസ് വിഭാഗങ്ങളിലെ വിജയികൾക്കും രണ്ടാം സ്ഥാനക്കാർക്കും ട്രോഫിയും സമ്മാനമായി ലഭിക്കും.
ടൂർണമെന്റിന്റെ ഫിക്സ്ചർ റിലീസിങ് പരിപാടി കഴിഞ്ഞാഴ്ച ശറഫിയ ക്വാളിറ്റി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. സിഫ് ഭാരവാഹികളും പ്രവാസി വെൽഫെയർ ജിദ്ദ സെൻട്രൽ കമ്മിറ്റി, ഫുട്ബാൾ ടൂർണമെൻറ് കമ്മിറ്റിയംഗങ്ങളും വിവിധ ക്ലബ്ബ് ഭാരവാഹികളും ടീം അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു. വെള്ളിയാഴ്ച അഞ്ച് മത്സരങ്ങളാണ് നടക്കുന്നതെന്നും ആദ്യ മത്സരം വൈകീട്ട് ആറിന് ആരംഭിക്കുമെന്നും ടൂർണമെൻറ് കമ്മിറ്റി അറിയിച്ചു.
അബീർ എക്സ്പ്രസ് ക്ലിനിക്സാണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. ഇന്നത്തെ മത്സരങ്ങൾ: വെറ്ററൻസ് വിഭാഗം: സ്പോർട്ടിങ് പേരന്റ്സ് എഫ്.സി, സമ യുനൈറ്റഡ് ഫുട്ബാൾ ലവേഴ്സ് (വൈകീട്ട് ആറ് മണി), സീനിയർ വിഭാഗം: എ.സി.സി ബി, ബ്ലൂ സ്റ്റാർ എഫ്.സി (ഏഴ് മണി), ബ്ലാസ്റ്റേഴ്സ് എഫ്.സി, ബ്ലൂ സ്റ്റാർ എഫ്.സി സീനിയേഴ്സ് ബി.എഫ്.സി (8.25 മണി), സബീൻ എഫ്.സി, റിയൽ കേരള എഫ്.സി (9.50 മണി), ബി.സി.സി എഫ്.സി, എ.സി.സി എ (11.15 മണി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.