പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി ദേശീയദിനം ആഘോഷിച്ചപ്പോൾ

പ്രവാസി മലയാളി ഫൗണ്ടേഷൻ സൗദി ദേശീയദിനം ആഘോഷിച്ചു

റിയാദ്: സൗദി അറേബ്യയുടെ 92ാമത് ദേശീയ ദിനാഘോഷം പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. മലസിലെ പെപ്പർ ട്രീയിൽ സംഘടിപ്പിച്ച ചടങ്ങിൽ ബദർ അൽഅവ്വാദ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. റിയാദിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽനിന്നുള്ള അനവധി പേർ പങ്കെടുത്തു. വി.ജെ. നസ്റുദ്ദീൻ, നദിർഷാ, മുജീബ് താഴത്തേതിൽ, നൗഷാദ് കളമശ്ശേരി, അസീസ് കടലുണ്ടി, ഡോ. നബീൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ ചാവക്കാട് അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ഷിബു ഉസ്മാൻ ആമുഖപ്രഭാഷണം നടത്തി. ജയൻ കൊടുങ്ങല്ലൂർ, സലിം അർത്തിയിൽ, സൈഫ് കൂട്ടുങ്കൽ, സിദ്ദീഖ് കല്ലൂപ്പറമ്പ്, ബഷീർ കോട്ടയം, ജോൺസൺ മാർക്കോസ്, ജലീൽ ആലപ്പുഴ, ഹാരിസ് മൂവാറ്റുപുഴ, ധനഞ്ജയകുമാർ, സൂരജ് ഷാജഹാൻ കായംകുളം, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു. സിയാദ് വർക്കല, സലിം വാലില്ലാപ്പുഴ, ഷരിഖ് തൈക്കണ്ടി, ബിനു കെ. തോമസ്, കെ.ജെ. റഷീദ്, റിയാസ് അബ്ദുല്ല, നാസർ പൂവ്വാർ, സഫീർ, രാധാകൃഷ്ണൻ പാലത്ത്, ഷമീർ കല്ലിങ്കൽ, മുജീബ് കായംകുളം, മുത്തലിബ്, അൽത്താഫ്, ശ്യാം വിളക്കുപാറ, സുറാബ് ചാവക്കാട്, നസീർ തൈക്കണ്ടി, ജിഹാദ്, ബിജിത്ത്, സിമി ജോൺസൺ, ജാസ്മിൻ റിയാസ്, ശരിബ നാസർ, റിൻസി നബീൽ, ബിനുകുമാർ, രാധിക സുരേഷ് എന്നിവർ നേതൃത്വം നൽകി. സുരേഷ് ശങ്കർ സ്വാഗതവും റസൽ കമറുദ്ദീൻ നന്ദിയും പറഞ്ഞു. മുബഷിറ സൈനഫ് ദേശീയദിന സന്ദേശം നൽകി. ആൻഡ്രിയ ജോൺസൺ, അനാമിക സുരേഷ്, ഫിദ ഫാത്തിമ, അനാര റഷീദ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.

Tags:    
News Summary - Pravasi Malayalee Foundation celebrated Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.