അൽ അഹ്സ: വികസനവും കരുതലുമായി 53 വർഷം പുതുപ്പള്ളിയെ കൊണ്ടുനടന്ന ഉമ്മൻ ചാണ്ടിയെന്ന ജനനായകനുള്ള അംഗീകാരം കൂടിയാണ് പുതുപ്പള്ളി വിജയമെന്ന് ചാണ്ടി ഉമ്മന്റെ ചരിത്രവിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഒ.ഐ.സി.സി അൽ അഹ്സ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ‘വിജയാരവം പുതുപ്പള്ളി’ എന്ന പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
മുബാറസ് നെസ്റ്റോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ചെയർമാൻ ഫൈസൽ വാച്ചാക്കൽ അധ്യക്ഷത വഹിച്ചു. ഉമർ കോട്ടയിൽ, പ്രസാദ് കരുനാഗപ്പള്ളി, ഷമീർ പനങ്ങാടൻ, അർശദ് ദേശമംഗലം, നവാസ് കൊല്ലം, ലിജു വർഗീസ്, റഫീഖ് വയനാട്, ഷാനി ഓമശ്ശേരി, അഫ്സൽ തിരൂർകാട് എന്നിവർ സംസാരിച്ചു.
ഉമ്മൻ ചാണ്ടിയെ ജീവിതത്തിലുടനീളം ഇല്ലാക്കഥകളുണ്ടാക്കി വേട്ടയാടിയവർക്കും മരണശേഷവും അദ്ദേഹത്തിന്റെ ആത്മാവിനെയും കുടുംബാംഗങ്ങളെയും പരിഹസിച്ചും അപഹസിച്ചും നടത്തിയ കുപ്രചാരണങ്ങൾക്കും ദിനേനെ കുതിച്ചുയരുന്ന വിലക്കയറ്റം കൊണ്ടും അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷത്തിന്റെ ധാർഷ്ട്യത നിറഞ്ഞ ദുർഭരണത്തിനെതിരെയും പുതുപ്പള്ളിയിലെ ജനങ്ങൾ ബാലറ്റിലൂടെ നൽകിയ മറുപടിയാണ് ചാണ്ടി ഉമ്മന് ലഭിച്ചിരിക്കുന്ന മിന്നും വിജയമെന്ന് അവർ കൂട്ടിച്ചേർത്തു.
മധുരവിതരണം നടത്തിയും നിയുക്ത എം.എൽ.എ ചാണ്ടി ഉമ്മന്റെ പോസ്റ്ററുകൾ പ്രദർശിപ്പിച്ചുമായിരുന്നു ആഹ്ലാദ പ്രകടനം. ശാഫി കുദിർ സ്വാഗതവും റഷീദ് വരവൂർ നന്ദിയും പറഞ്ഞു. മൊയ്തു അടാടി, മുരളി ചെങ്ങന്നൂർ, ഷിബു സുകുമാരൻ, ഫാറൂക്ക് വാച്ചാക്കൽ, ഷാജി പട്ടാമ്പി, പ്രവീൺ സനാഇയ്യ, ഷിബു സുക്കൈക്ക്, ഷമീർ പാറക്കൽ, വിനോദ് വൈഷ്ണവ്, നസീം അഞ്ചൽ, സുധീരൻ മാട്ടുമ്മൽ, ഹമീദ് പൊന്നാനി, മഞ്ജു നൗഷാദ്, സെബി ഫൈസൽ, നജ്മ അഫ്സൽ, റുക്സാന റഷീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.