കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിനെത്തിയവർ ഹറമിനടുത്ത ക്ലോക് ടവർ മ്യൂസിയം സന്ദർശിച്ചപ്പോൾ

ഖുർആൻ പാരായണ മത്സരം; അന്തിമ യോഗ്യത പട്ടിക പൂർത്തിയായി

ജിദ്ദ: മക്ക ഹറമിൽ നടന്ന 42-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ അന്തിമ യോഗ്യത പട്ടിക പൂർത്തിയായി. 111 രാജ്യങ്ങളിൽനിന്നെത്തിയ 153 പേരിൽനിന്ന് 96 പേർ അവസാന യോഗ്യതാമത്സരത്തിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഇതിൽനിന്നാണ് അഞ്ചുപേരിലേക്ക് എത്തിനിൽക്കുന്നത്. സമാപന ചടങ്ങ് അടുത്ത ബുധനാഴ്ച നടക്കും. അഞ്ചു വിഭാഗങ്ങളിലായി വിജയിക്കുന്നവർക്ക് 27,00,000 റിയാലാണ് സമ്മാനമായി നൽകുന്നത്.

അന്താരാഷ്ട്ര ഖുർആൻ മനഃപാഠ മത്സരത്തിനെത്തിയവർ ക്ലോക് ടവർ മ്യൂസിയം സന്ദർശിച്ചു. മത്സരാർഥികൾക്ക് ഒരുക്കിയ സാംസ്കാരിക പരിപാടിയുടെ ഭാഗമായാണ് മക്കയിലെ ചരിത്രപ്രധാന സ്ഥലങ്ങളും മ്യൂസിയങ്ങളും സന്ദർശിക്കാൻ മതകാര്യ വകുപ്പ് അവസരമൊരുക്കിയിരിക്കുന്നത്.


Tags:    
News Summary - Quran Recitation Competition; Final merit list is done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.