റിയാദിലും ഇതര ഭാഗങ്ങളിലും മഴ തുടരുന്നു

റിയാദ്​: സൗദി തലസ്ഥാന നഗരത്തിലും മധ്യ, കിഴക്കൻ പ്രവിശ്യകളിലും വ്യാപക മഴ. വെള്ളിയാഴ്​ചയും ശനിയാഴ്​ചയുമായി റിയാദ്​ നഗരം, മധ്യപ്രവിശ്യയിലെ സുൽഫി, കിഴക്കൻ പ്രവിശ്യയിലെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ്​ മഴ പെയ്​തത്​. പല ഭാഗങ്ങളിലും മഴ തുടരുകയാണ്​. ഇതിനെ തുടർന്ന്​ പല ഭാഗങ്ങളിലെയും താഴ്​വരകളിലും മഴവെള്ളപ്പാച്ചിലുണ്ടായിട്ടുണ്ട്​. റൗദ അൽസബ്​ല, മർഖ്​, അൽനഫൂദ്​ തുടങ്ങിയ താഴ്​വരകളിലാണ്​ വെള്ളമൊഴുക്കുണ്ടായിട്ടുള്ളത്​.


ശനിയാഴ്​ച പുലർച്ചെ മുതൽ റിയാദ്​ നഗരത്തിൽ വ്യാപക മഴയുണ്ടായി. വൈകീട്ടും ചില ഭാഗങ്ങളിൽ മഴ തുടരുകയാണ്​. രാത്രി മഴ കനക്കുമെന്നും ശക്തമായ കാറ്റുണ്ടാവുമെന്നും​ ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. റിയാദ്​ ശക്തമായ മഴക്കാണ്​ സാക്ഷ്യം വഹിക്കുന്നതെന്നും നഗരവാസികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ കേന്ദ്രം വക്താവ്​ ഹുസൈൻ അൽഖഹ്​ത്വാനി മുന്നറിയിപ്പ്​ നൽകി. മഴയും തണുത്ത കാറ്റും റിയാദ്​ പ്രവിശ്യയിലും ഖസീം പ്രവിശ്യയുടെ തെക്കുഭാഗങ്ങളിലും കിഴക്കൻ മേഖലയിലും തുടരും.

രാജ്യത്തി​െൻറ തെക്കൻ ഭാഗങ്ങളായ ജീസാൻ, അസീർ, അൽബാഹ എന്നിവിടങ്ങളിലും പടിഞ്ഞാറൻ മേഖലയിലെ മക്കയിലും സമീപപ്രദേശങ്ങളിലും കൊടുങ്കാറ്റ്​ വീശാൻ സാധ്യതയുണ്ട്​. മധ്യപ്രവിശ്യയിലും വടക്കൻ മേഖലയിലും രാത്രിയിലും പുലർച്ചെയും കോടമഞ്ഞ്​ നിറയാനുമിടയുണ്ട്​.

 


Tags:    
News Summary - rain in riyadh and near places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.