ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച​യും മ​ഴ​യു​മു​ണ്ടാ​യ​പ്പോ​ൾ

സൗ​ദി​യി​ൽ വീ​ണ്ടും മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും പൊ​ടി​ക്കാ​റ്റും

യാം​ബു: ക​ഴി​ഞ്ഞ​ദി​വ​സം സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യും പൊ​ടി​ക്കാ​റ്റു​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ട്. ത​ബൂ​ക്ക് മേ​ഖ​ല​യി​ലെ അ​ൽ​ലോ​സ് പ​ർ​വ​ത​നി​ര​ക​ളി​ൽ ശ​നി​യാ​ഴ്ച മ​ഴ​ക്കൊ​പ്പം മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​യി. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 2,600 മീ​റ്റ​ർ ഉ​യ​ര​ത്തി​ലു​ള്ള അ​ൽ​ലോ​സ് കൊ​ടു​മു​ടി​ക​ളി​ൽ മ​ഞ്ഞു​വീ​ഴ്ച കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​യി​രു​ന്നു. രാ​ജ്യ​ത്തെ വ​ട​ക്ക​ൻ​മേ​ഖ​ല​യി​ലും മ​ക്ക​യി​ലെ​യും ജി​ദ്ദ​യി​ലെ​യും ചി​ല മേ​ഖ​ല​ക​ളി​ലും നേ​രി​യ തോ​തി​ൽ മ​ഴ​പെ​യ്​​ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​തു​വെ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. നാ​ഷ​ന​ൽ സെ​ന്‍റ​ർ ഓ​ഫ് മെ​റ്റീ​രി​യോ​ള​ജി (ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം) ന​ൽ​കി​യ കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​നെ ശ​രി​വെ​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം.

ശ​നി​യാ​ഴ്ച റി​യാ​ദി​ലെ​യും കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ന​ല്ല പൊ​ടി​ക്കാ​റ്റു​ണ്ടാ​യി. അ​ൽ​ജൗ​ഫി​ലെ ചി​ല മേ​ഖ​ല​യി​ൽ മ​ഴ​യോ​ടൊ​പ്പം മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​യ​താ​യും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു. മ​ഴ​യും മ​ഞ്ഞു​വീ​ഴ്ച​യും ഉ​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും​ദി​വ​സ​ങ്ങ​ളി​ലും കു​റ​ഞ്ഞ താ​പ​നി​ല തു​ട​രു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കാ​ലാ​വ​സ്ഥാ കേ​ന്ദ്രം അ​റി​യി​ച്ചു. റി​യാ​ദ്, മ​ദീ​ന, ജീ​സാ​ൻ, അ​സീ​ർ, അ​ൽ​ബ​ഹ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലു​മു​ണ്ടാ​യി.

ചെ​ങ്ക​ട​ലി​ന്റെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗ​ത്ത്​ മ​ണി​ക്കൂ​റി​ൽ 20 മു​ത​ൽ 45 വ​രെ കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ കാ​റ്റ​ടി​ച്ചു. ര​ണ്ടു​മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ തി​ര​മാ​ല​ക​ൾ അ​ടി​ച്ചു​യ​ർ​ന്നു. അ​റേ​ബ്യ​ൻ ഗ​ൾ​ഫി​ലെ വ​ട​ക്കു​മു​ത​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഭാ​ഗം വ​രെ മ​ണി​ക്കൂ​റി​ൽ 15 മു​ത​ൽ 40 വ​രെ വേ​ഗ​ത്തി​ൽ കാ​റ്റു​ വീ​ശി. വ​രും ദി​വ​സ​ങ്ങ​ളി​ൽ റി​യാ​ദ്, അ​ൽ​ഖ​സീം, വ​ട​ക്കു​കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ കാ​ഴ്ച മ​റ​യും​വി​ധം പൊ​ടി​ക്കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Rains, snowfall and dust storms again in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.