ജിദ്ദ: മഴയുണ്ടാകുന്ന സമയത്ത് അപകടമൊഴിവാക്കാൻ വാഹനം ഓടിക്കുന്നവർ ബന്ധപ്പെട്ട നിർദേശം പാലിക്കണമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. രാജ്യത്തെ പല മേഖലകളിലും മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ട്രാഫിക് വകുപ്പ് നാല് സുപ്രധാന നിർദേശം ആവർത്തിച്ചത്.
വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കൽ, കാഴ്‌ചക്കുറവ് ഉണ്ടായാൽ മുന്നറിയിപ്പ് സിഗ്നലുകൾ നൽകൽ, വേഗം കുറക്കൽ, വെള്ളക്കെട്ടുകളും കുഴികളും ഒഴിവാക്കി ഡ്രൈവ് ചെയ്യൽ എന്നിവയാണ് നാല് നിർദേശമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.