മക്ക: ഹദിയത്ത് ഹാജ് ആൻഡ് ഉംറ ചാരിറ്റബ്ൾ സൊസൈറ്റിക്ക് കീഴിലെ റമദാൻ സേവന പ്രവർത്തനങ്ങൾ ആരംഭിച്ചു. മക്കയിലെത്തുന്ന തീർഥാടകർക്ക് സൗജന്യ ഭക്ഷണമടക്കമുള്ള വിവിധങ്ങളായ വിഭവങ്ങളാണ് സൊസൈറ്റി വിതരണം ചെയ്യുന്നത്.
റിഫാദ എന്ന പേരിട്ട പദ്ധതിക്ക് കീഴിൽ 60 ലക്ഷം ഉൽപന്നങ്ങളാണ് വിതരണം ചെയ്യുന്നത്. കൂടാതെ മക്കയിലെ 34 ഡിസ്ട്രിക്റ്റുകളിൽ 43 കൗണ്ടറുകൾ വഴി പാവപ്പെട്ട കുടുംബങ്ങൾക്കാവശ്യമായ വിഭവങ്ങളും വിതരണം ചെയ്തുവരുന്നുണ്ട്.
ഭക്ഷ്യകിറ്റുകൾക്ക് പുറമെ നമസ്കാര വിരിപ്പുകൾ, മാസ്കുകൾ, സ്റ്റെറിലൈസറുകൾ എന്നിവയും വിതരണം ചെയ്യുന്നതിലുൾപ്പെടും. ഹറമിലേക്ക് വരുന്ന തീർഥാടകർക്കും നമസ്കരിക്കാനെത്തുന്നവർക്കും വിഭവങ്ങൾ വിതരണം ചെയ്യാൻ 109 സന്നദ്ധ വളൻറിയർമാരെ നിയോഗിച്ചിട്ടുണ്ട്. ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷൻ, ജിദ്ദ വിമാനത്താവളം എന്നിവിടങ്ങളിൽ ഗിഫ്റ്റുകൾ വിതരണം ചെയ്യാനും പ്രത്യേക സംഘങ്ങൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.