റമദാൻ തിരക്കിൽ വിമാന സർവീസുകൾ താളം തെറ്റി; സൗദിയ യാത്രക്കാരോട്​ ഖേദം പ്രകടിപ്പിച്ചു

ജിദ്ദ: റമദാൻ തിരക്കിൽ രാജ്യത്തെ വിമാന സർവീസുകൾ താളം തെറ്റിയ സംഭവത്തിൽ സൗദി എയർ ലൈൻസ്​ ഖേദം പ്രകടിപ്പിച്ചു. തലസ്ഥാനത്തുള്‍പ്പെടെ അനുഭവപ്പെട്ട അപ്രതീക്ഷിത തിരക്കാണ് സര്‍വീസുകള്‍ താളം തെറ്റിച്ചത്. ഇന്ത്യന്‍ വിമാനങ്ങള ും ഇതേ തുടര്‍ന്ന് റീഷെഡ്യൂള്‍ ചെയ്തിരുന്നു. തിരക്ക്​ പരിഗണിച്ച് പല സര്‍വീസുകളും ആവശ്യമേറെയുള്ള ഇടങ്ങളിലേക്ക് മാറ്റി. ജിദ്ദ, റിയാദ്, മദീന വിമാനത്താവളങ്ങളിലാണ്​ റമദാനോടനുബന്ധിച്ച് തിരക്കേറിയത്. റീ ഷെഡ്യൂള്‍ ചെയ്തതിന് പിന്നാലെ പൊടിക്കാറ്റും മഴയുമുള്‍പ്പെടെ പ്രതികൂല കാലാവസ്ഥയും വിമാനസർവീസുകളെ ബാധിച്ചു.


ഇതോടെ സൗദി എയര്‍ലൈന്‍സി​​െൻറ പല സര്‍വീസുകളും താളം തെറ്റി. വിമാനത്താവളങ്ങില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്നാണ് എയര്‍ലൈന്‍സ് ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ഉള്‍പ്പെടെ ഇതോടെ റീ ഷെഡ്യൂള്‍ ചെയ്തിരുന്നു. ബുധനാഴ്​ച മുതല്‍ സര്‍വീസുകള്‍ സാധാരണ നിലയിലെത്തി. ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിയതായി എയര്‍ലൈന്‍സ്​ അധികൃതർ അറിയിച്ചു.

Tags:    
News Summary - ramadan-flight-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.