മക്ക: വിശുദ്ധ റമദാനില്‍ മക്കയിലും മദീനയിലേയും രാത്രി നമസ്കാരങ്ങള്‍ക്കും പ്രാർഥനകള്‍ക്കും ഇത്തവണ നേതൃത്വം ന ല്‍കുന്നത് സൗദിയിലെ പണ്ഡിതരും പ്രമുഖ ഖുര്‍ആന്‍ഖാരിഉകളും. ഖുര്‍ആന്‍ പാരായണത്തിലൂടെ ഇവര്‍ വിശ്വാസികളുടെ മനം കവരുന്നു. വിശുദ്ധ ഭൂമിയെ ഭക്തി സാന്ദ്രമാക്കി നടത്തുന്ന നമസ്കാരങ്ങളും പ്രാർഥനകളും വ്രതത്തിെൻറ മുപ്പതു രാവുകള്‍നീളും. ഹറം കാര്യാലയ മേധാവിയും മക്ക ഇമാമുമായ ഡോ. അബ്ദുറഹ്മാന് അല്‍ സുദൈസ് ആണ് മസ്ജിദുല്‍ ഹറാമിലെ പ്രധാന ഇമാം. മസ്ജിദുല്‍ ഹറമിലെ ഏറ്റവും പ്രായം കുറഞ്ഞ ഇമാം ആയിരുന്നു അദ്ദേഹം. 22 വയസ് പ്രായമുള്ളപ്പോള്‍ ഹറമില്‍ നമസ്ക്കാരത്തിന് നേതൃത്വം നല്‍കാന്‍ തുടങ്ങി. ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ ഉമ്മുല്‍ ഖുറ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഇദ്ദേഹത്തിെൻറ പാരായണം സ്വരഭംഗി കൊണ്ടും ഗാംഭീര്യം കൊണ്ടും ശ്രദ്ധിക്കപ്പെടുന്നു.
മക്കയില്‍ ഉമ്മുല്‍ ഖുറാ യുണിവേഴ്സിറ്റിയില്‍ കര്‍മ ശാസ്ത്ര വിഭാഗം കോളജ് ഡീന്‍ ഡോ. സൗദ് ശുറൈം, ഡോ. ഖാലിദ് അല്‍ ഗാമിദി, ഡോ. മാഹിര്‍ അല്‍ മുഅയ്കിലി, ഡോ. അബ്ദുല്ല അല്‍ ജുഹനി, ഡോ. ബന്തര്‍ ബലീല, ഡോ. യാസിര്‍ അല്‍ദോസരി എന്നിവരും പ്രാർഥനകൾക്ക് നേതൃത്വം നൽകും. 37 വയസ്സുള്ള ഡോ. യാസിര്‍ അല്‍ദോസരി ഏറ്റവും പ്രായം കുറഞ്ഞ ഇമാം കൂടിയാണ്. മദീനയിലെ മസ്ജിദുന്നബവിയില്‍ ഡോ. അഹമദ്ഹുദൈഫിയുടെ നേതൃത്വത്തിലാണ് രാത്രി നമസ്ക്കാരങ്ങള്‍. ഹറം കാര്യ വകുപ്പ് ചുമതലയുള്ള അദ്ദേഹത്തിെൻറ ഖുര്‍ആന്‍ പാരായണം ഏറെ ശ്രദ്ധയാകർഷിക്കുന്നതാണ്. ഖുർആന്‍ പാരായണ ശാസ്ത്രത്തിലും ഇസ്ലാമിക കര്‍മ ശാസ്ത്രത്തിലും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. മറ്റൊരു ഇമാം സ്വലാഹ് അല്‍ ബുദൈര്‍ മദീന ഹൈക്കോടതി ജഡ്ജി കൂടിയാണ്. ഡോ. അബ്ദുല്‍ മുഹ്സിന്‍ അല്‍ ഖാസിം, അഹ്മദ് ബിന്‍ താലിബ്, ഡോ.അബ്ദുല്ല അല്‍ ബുഈജാന്‍, ഡോ. ഖാലിദ് മുഹന്ന എന്നിവരും മദീന മസ്ജിദു നബവിയില്‍ റമദാന്‍ രാത്രികളില്‍ പ്രാർഥനകൾക്കും നമസ്കാരങ്ങൾക്കും നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.