സൗദിയിൽ റമദാൻ മാസപ്പിറവി വ്യാഴാഴ്​ച ദൃശ്യമാകുമോയെന്ന്​ നിരീക്ഷിക്കാൻ​ ആവശ്യം

ജിദ്ദ: വ്യാഴാഴ്​ച റമദാൻ മാസപ്പിറവി കാണുന്നവർ ഏറ്റവും അടുത്ത കോടതിയിൽ വിവരമറിയിക്കണ​മെന്ന്​ സൗദി സുപ്രീം കേ ാടതി​ ആവശ്യപ്പെട്ടു. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശഅ്​ബാൻ 30 വ്യാഴാഴ്​ച പൂർത്തിയാക്കുമെങ്കിലും റമദാൻ മാസപ്പിറവി ദൃശ്യമാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.

റജബ്​ 30 പൂർത്തിയായ ശേഷമാണ്​ ശഅ്​ബാൻ മാസപ്പിറവിയുണ്ടായത്​. ഇൗ കാലഗണന പരിഗണിച്ചാൽ വ്യാഴാഴ്​ച ശഅ്​ബാൻ 29 പൂർത്തിയാക്കുകയേയുള്ളൂ​. അതായത്​ വെള്ളിയാഴ്​ച 30 തികയാനും സാധ്യതയുണ്ട്​. ഇൗ പശ്ചാത്തലത്തിൽ വ്യാഴാഴ്​ച റമദാൻ മാസപ്പിറവി ദൃശ്യമാകുമോ എന്ന്​ എല്ലാവരും നിരീക്ഷിക്കണമെന്നാണ്​​ സുപ്രീം കോടതി ആവശ്യപ്പെട്ടത്​.

നഗ്​ന നേത്രങ്ങളിലൂടെയോ ഉപകരണങ്ങളിലൂടെയോ​ മാസപ്പിറവി കാണുന്നവർ ഉടനെ അടുത്ത കോടതിയിൽ നേരിട്ട്​ എത്തുകയോ ഫോൺ മുഖേനെ വിളിച്ചുപറയുകയോ വേണമെന്നും കോടതി ആവശ്യപ്പെട്ടു.

Tags:    
News Summary - ramdan in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.