ദമ്മാം: ഹജ്ജിന്റെ പുണ്യഭൂമിയിൽ ഹാജിമാർക്കായി സേവനം നിർവഹിച്ച് തിരിച്ചെത്തിയ വളന്റിയർമാർക്ക് തനിമ കിഴക്കൻ പ്രവിശ്യയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തനിമ പ്രോവിൻസ് പ്രസിഡന്റ് അൻവർ ഷാഫി പരിപാടി ഉദ്ഘാടനം ചെയ്തു. സേവനം നിർവഹിച്ച് തിരിച്ചെത്തിയ എല്ലാ വളന്റിയർമാർക്കും അദ്ദേഹം ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു. വളന്റിയർ കോഓഡിനേറ്റർ എസ്.ടി. ഹിഷാം അധ്യക്ഷത വഹിച്ചു.
വളന്റിയർമാർ തങ്ങളുടെ സേവന അനുഭവങ്ങൾ പങ്കുവെച്ചു. വളന്റിയർ ക്യാപ്റ്റൻ കബീർ മുഹമ്മദ്, ഷമീർ ബാബു, അൻവർ സാദിഖ് തുടങ്ങിയവർ ചർച്ച നിയന്ത്രിച്ചു. തനിമ കേന്ദ്ര സമിതി അംഗം ഉമർ ഫാറൂഖ് സമാപന പ്രഭാഷണം നിർവഹിച്ചു.
ഹജ്ജ് കാലത്തെ സേവനങ്ങൾ തുടർന്നുള്ള ജീവിതത്തിലും ജനങ്ങൾക്ക് സേവനങ്ങൾ ചെയ്യാൻ പ്രചോദനം ആകണമെന്നും ഈ അനുഭവങ്ങൾ ബോധ്യപ്പെടുത്തി കൂടുതൽ പേരെ അടുത്ത വർഷം സേവനത്തിന് തയാറാക്കണമെന്നും അദ്ദേഹം ഉണർത്തി. മുഹമ്മദ് കോയ, ലിയാഖത്തലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.