റിയാദ്: ഹ്രസ്വ സന്ദർശനാർഥം റിയാദിലെത്തിയ ജീവകാരുണ്യ പ്രവർത്തകൻ അഡ്വ. ഷമീർ കുന്ദമംഗലത്തിന് മുക്കം ഏരിയ സർവിസ് സൊസൈറ്റി (മാസ് റിയാദ്) ഭാരവാഹികൾ സ്വീകരണം നൽകി. റിയാദിലെ മലസ് റസ്റ്റാറൻറിൽ നടന്ന സ്വീകരണ പരിപാടിയിൽ പ്രസിഡൻറ് അശ്റഫ് മേച്ചേരി അധ്യക്ഷത വഹിച്ചു. കെ.ടി. ഉമർ വിശിഷ്ടാതിഥിയെ പരിചയപ്പെടുത്തി. സാമൂഹിക പ്രവർത്തകരായ അസ്ലം പാലത്ത്, സിദ്ധീഖ് കൊണ്ടോട്ടി എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായ കെ.സി. ഷാജു, എ.കെ. ഫൈസൽ, സലാം പേക്കാടൻ, യൂസഫ് കൊടിയത്തൂർ, യതി മുഹമ്മദ്, എൻ.കെ. ഷമീം, എം.ടി. ഹർഷാദ് എന്നിവർ സംസാരിച്ചു. തുടർന്ന് അംഗങ്ങളുടെ ഒട്ടനവധി സംശയങ്ങൾക്കും അവയുടെ ഉപചോദ്യങ്ങൾക്കും വ്യക്തമായ മറുപടികൾ നൽകിയും അഡ്വ. ഷമീർ വിശദീകരിച്ചു.
ഹഫീഫ് കക്കാട്, മുഹമ്മദ് കൊല്ലളത്തിൽ, ഷമീൽ കക്കാട്, ഇസ്ഹാഖ് മാളിയേക്കൽ, മനാഫ് കാരശ്ശേരി, നാസർ പുത്തൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സെക്രട്ടറി സുഹാസ് ചേപ്പാലി സ്വാഗതവും സുബൈർ കാരശ്ശേരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.