ജിദ്ദ: ലോജിക് മീഡിയയുടെ ബാനറിൽ ഹസ്സൻ കൊണ്ടോട്ടി നിർമിച്ച് നിസാർ മടവൂർ സംവിധാനം ചെയ്ത 'ബീവി ഖദീജ' സംഗീത ആൽബം ജിദ്ദയിൽ പ്രകാശനം ചെയ്തു. സാമൂഹിക, സാംസ്‌കാരിക, കലാ, മാധ്യമ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ അബ്ദുൽമജീദ് നഹയും കബീർ കൊണ്ടോട്ടിയും ചേർന്നാണ് ആൽബം പ്രകാശനം ചെയ്തത്.
ഇസ്മായിൽ മരുതേരി, മുസാഫിർ, സാദിഖലി തുവ്വൂർ, പി.എം. മായിൻകുട്ടി, ബാദുഷ മാസ്റ്റർ, അബ്ദുല്ല മുക്കണ്ണി, ഹിഫ്‌സുറഹ്മാൻ, എൻജിനീയർ ജുനൈസ് ബാബു, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, മുസ്തഫ തോളൂർ, ഗഫൂർ ചാലിൽ, ശരീഫ് അറക്കൽ, നവാസ് ബീമാപള്ളി, അലി തേക്കിൻതോട്, ഹംസ പൊന്മള, മിർസ ശരീഫ്, ഖാലിദ് പാളയാട്ട്, അഷ്‌റഫ് ചുക്കൻ, ഷറഫു കൊണ്ടോട്ടി, മുശ്താഖ് കൊണ്ടോട്ടി, കുബ്റ ഖദീജ എന്നിവർ സംസാരിച്ചു.
ജമാൽ പാഷ, സലിം നിലമ്പൂർ, നൂഹ് ബീമാപള്ളി, നാസർ മോങ്ങം, ചന്ദ്രു, ഇസ്മായിൽ, ധന്യ പ്രശാന്ത്, മുംതാസ് അബ്‌ദുറഹ്‌മാൻ, സോഫിയ സുനിൽ, മുബാറക് വാഴക്കാട് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
പൂർണമായും സൗദിയിലെ ചരിത്രഭൂമിയിൽ ചിത്രീകരിച്ച ആൽബത്തിൽ ഗാനം ആലപിച്ചിരിക്കുന്നതും നായികയായി വേഷമിട്ടതും ജിദ്ദയിലെ ഗായിക സോഫിയ സുനിലാണ്. സക്കീന ഓമശ്ശേരിയുടെ വരികൾക്ക് മുഹ്‌സിൻ കുരിക്കൾ സംഗീതം നിർവഹിച്ചിരിക്കുന്നു.
ഓർക്കസ്ട്ര സി.കെ. മുസ്തഫ പൊന്നാനി, കാമറ ആസിഫ് പാലത്തിങ്ങൽ, വസ്ത്രാലങ്കാരം സലീന മുസാഫിർ, ലൊക്കേഷൻ മുസാഫിർ, എഡിറ്റിങ് ഉസ്മാൻ ഒമർ, മേക്കപ് സന സഈദ് എന്നിവരാണ് ആൽബത്തിന്റെ മറ്റു അണിയറ പ്രവർത്തകർ. ലോജിക് മീഡിയയുടെ യൂട്യൂബ് പേജിലൂടെ പ്രകാശനംചെയ്ത ആൽബം ഇതിനകം ആയിരക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.