റിയാദ്: റിയാദിലെ വളർന്നുവരുന്ന പ്രവാസി ബാല്യത്തിന് വേണ്ടി ആദ്യമായി സംഘടിപ്പിച്ച റിഫ അക്കാദമി ഡിവിഷൻ ലീഗ് മത്സരങ്ങൾക്ക് തുടക്കമായി. കുട്ടികൾക്കായുള്ള റിയാദിലെ പ്രധാന മൂന്ന് അക്കാദമികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ലീഗ് സംഘടിപ്പിച്ചത്. റിയാദ് സോക്കർ അക്കാദമി, യൂത്ത് സോക്കർ അക്കാദമി, യുനൈറ്റഡ് ഫുട്ബാൾ അക്കാദമി എന്നിവയാണ് മത്സരത്തിൽ മാറ്റുരക്കുന്നത്.
ടീമുകളുടെ മത്സരത്തിനൊടുവിൽ ആദ്യ രണ്ട് സ്ഥാനക്കാർ തമ്മിൽ ഒക്ടോബർ നാലിന് ഫൈനലിൽ ഏറ്റുമുട്ടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തിൽ യൂത്ത് സോക്കർ അക്കാദമിയും റിയാദ് സോക്കർ അക്കാദമിയും മാറ്റുരന്നു. ഇരുകൂട്ടരും ഓരോ ഗോളിന് സമനില പാലിച്ച് ഒരോ പോയിൻറ് വീതം കരസ്ഥമാക്കി.
കളിയുടെ ആദ്യ പകുതിയിൽ യൂത്ത് സോക്കർ, അബ്ദുറഹ്മാന്റെ അപ്രതീക്ഷിതമായ ഒരു ഗോളിന് മുന്നിട്ട് നിന്നെങ്കിലും രണ്ടാം പകുതിയിൽ റിയാദ് സോക്കർ താരം ശാമിലിന്റെ അതിമനോഹരമായ ലോങ്ങ് റേഞ്ച് ഗോളിൽ ടീമിനെ സമ നിലയിൽ എത്തിച്ചു.
വാശിയേറിയ പോരാട്ടങ്ങൾ സമനിലയിൽ കലാശിച്ചു. മൈതാനത്തിന്റെ മധ്യപകുതിയിൽനിന്നും തന്റെ ഇടം കാലു കൊണ്ട് മിന്നൽ വേഗത്തിലുള്ള ഷോട്ടിൽ തീർത്ത ഗോളിന്റെ മികവിൽ ശാമിൽ മാൻ ഓഫ് ദി മാച്ചിന് അർഹനായി.
വെള്ളിയാഴ്ച യുനൈറ്റഡ് ഫുട്ബാൾ അക്കാദമിയും യൂത്ത് സോക്കർ അക്കാദമിയും തമ്മിലാണ് രണ്ടാമത്തെ മത്സരം. റിഫ പ്രസിഡൻറ് ബഷീർ ചേലേമ്പ്ര ഉദ്ഘാടനം ചെയ്ത കുരുന്നുകളുടെ കളിയിൽ, സൈഫു കരുളായി, ശകീൽ തിരൂർക്കാട്, നാസർ മാവൂർ, ഇംതിയാസ് ബംഗാളത്, കൺവീനർ ആതിഫ് ബുഖാരി, കോഓഡിനേറ്റർ ആദിൽ തങ്ങൾ തുടങ്ങിയവർ ടീമുകളെ പരിചയപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.