കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ ജി​ദ്ദ​യി​ൽ ന​ട​ത്തി​യ സൗ​ദി​യു​ടെ 94ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ സൗ​ദി ദേ​ശീ​യ​ ദി​നം ആ​ഘോ​ഷി​ച്ചു

ജി​ദ്ദ: സൗ​ദി​യു​ടെ 94ാമ​ത് ദേ​ശീ​യ​ദി​നം കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ ജി​ദ്ദ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. വ​ർ​ണാ​ഭ​മാ​യ വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞും ദേ​ശീ​യ ദി​നം ആ​ലേ​ഖ​നം ചെ​യ്ത കേ​ക്ക് മു​റി​ച്ചും മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തും ശ​റ​ഫി​യ​യി​ലെ ക​ല്ല് പാ​ർ​ക്കി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​യു​ടെ​യും സൗ​ദി​യു​ടെ​യും ദേ​ശീ​യ ഗാ​ന​മാ​ല​പി​ച്ചും ഘോ​ഷ​യാ​ത്ര ന​ട​ത്തി​യും കു​ടും​ബി​നി​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു.

ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ പ്ര​സി​ഡ​ന്റ് കു​ഞ്ഞു ക​ട​വ​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ദി​ഖ​ലി തു​വ്വൂ​ർ, സ​ലിം മ​ധു​വാ​യി, ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, ക​ബീ​ർ കൊ​ണ്ടോ​ട്ടി, ജം​ഷീ​ർ ബാ​വ, റ​ഫീ​ഖ് മാ​ങ്കാ​യി, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ക​ബീ​ർ നീ​റാ​ട് സ്വാ​ഗ​ത​വും പി.​സി അ​ബു ന​ന്ദി​യും പ​റ​ഞ്ഞു. ക​ബീ​ർ തു​റ​ക്ക​ൽ, നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ, റ​ഫീ​ഖ് മ​ധു​വാ​യി, മാ​യി​ൻ കു​മ്മാ​ളി, ഷാ​ലു തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - Kondotti Center celebrated Saudi National Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.