റിയാദ്: പ്രശസ്തമായ റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് സൗദി സാംസ്കാരിക മന് ത്രാലയം പുതിയ ആസ്ഥാനം നിശ്ചയിച്ചു. ഇതോടനുബന്ധിച്ച് ലോഗോയും പരിഷ്കരിച്ചിട്ട ുണ്ട്. റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ട് റോഡിലെ റിയാദ് ഫ്രൻറ് എന്ന കെട്ടിടസമുച്ചയത്തിലാണ് അടുത്ത സീസണിലെ മേള നടക്കുകയെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഏപ്രിൽ രണ്ട് മുതൽ 11 വരെയാണ് ഇൗ വർഷത്തെ പുസ്തകമേള.
പഴയതിനു പകരം പുതിയ ലോഗോ അടുത്തിടെ പ്രകാശിപ്പിച്ചിരുന്നു. അക്ഷരങ്ങളെയും വായനയെയും പുസ്തക പ്രസാധനത്തെയും പ്രതീകവത്കരിക്കുകയും പുസ്തകമേളയുടെ അർഥം പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന പുതിയ ലോഗോയും അതിെൻറ നിറങ്ങളും ഏറെ ആകർഷകമാണ്. സാഹിത്യം, വിജ്ഞാനം, സംസ്കാരം തുടങ്ങി വായനയുടെ തരംതിരിവുകൾക്ക് അനുസരിച്ച് പുസ്തകസ്റ്റാളുകൾ അണിനിരത്താൻ കഴിയുംവിധം വലുപ്പവും സൗകര്യവുമുള്ള റിയാദ് ഫ്രൻറ് എക്സിബിഷൻ സെൻറർ പുസ്തകപ്രേമികളായ സന്ദർശകർക്കും പുസ്തക പ്രസാധകർക്കും പ്രദർശകർക്കുമെല്ലാം ഒരേപോലെ സൗകര്യപ്രദമാകും.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ലോകോത്തര പുസ്തക പ്രസാധകർ മുതൽ പ്രാദേശികതലത്തിലെ സംരംഭകർവരെ മേളയിൽ പങ്കാളികളാവും. ലക്ഷക്കണക്കിനാളുകൾ മേള സന്ദർശിക്കും. ഏപ്രിൽ രണ്ടു മുതൽ 11വരെ എല്ലാദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെയായിരിക്കും സന്ദർശന സ
മയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.