റിയാദ്: ജല വിതരണ പൈപ്പ്ലൈൻ സ്ഥാപിക്കുന്നതിനിടയിൽ പൈപ് ലൈനിനകത്ത് കുടുങ്ങി ആറ് തൊഴിലാളികൾ മരിച്ചു. റിയാദിന് തെക്ക് അസീസിയിൽ ബുധനാഴ്ച വൈകീട്ടാണ് സംഭവമെന്ന് റിയാദ് മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു.
ഏകദേശം 400 മീറ്റർ നീളവും ഒരു മീറ്റർ വ്യാസവുമുള്ള പൈപ്പ് സ്ഥാപിക്കുന്നതിനിടയിലാണ് അപകടം. പദ്ധതി നടപ്പിലാക്കുന്ന കമ്പനിക്ക് കീഴിലെ തൊഴിലാളികളാണവർ.
പൈപ്പിനുള്ളിൽ ജോലി ചെയ്യുകയായിരുന്നു. പിന്നീട് പുറത്തേക്ക് വരാൻ കഴിഞ്ഞില്ല. പുറത്തുള്ള ആളുകളുമായി ആശയവിനിയമവും നഷ്ടപ്പെട്ടു. പിന്നീട് നടത്തിയ പരിശോധനയിൽ ഏകദേശം 360 മീറ്റർ ദൂരെ തൊഴിലാളികളെ ബോധരഹിതരായി കണ്ടെത്തുകയായിരുന്നു.
യന്ത്രസഹായത്തോടെ പൈപ്പ് പൊട്ടിച്ച് പുറത്തെടുത്തെങ്കിലും എല്ലാവരും മരിച്ചിരുന്നു. അപകട കാരണമറിയാനുള്ള അന്വേഷണം നടത്തിവരികയാണെന്നും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.