റിയാദ്: മലയാളി ഹൃദയാഘാതം മൂലം റിയാദിൽ നിര്യാതനായി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം മൂന്നുപീടിക സ്വദേശി മലാപ്പുര ശ്രീനാഥ്(38) ആണ് മരിച്ചത്. റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പിതാവ്: കൃഷ്ണൻ. മാതാവ്: രുഗ്മിണി. ഭാര്യ: ധന്യ ശ്രീനാഥ്. മക്കള്‍: അമന്‍ കൃഷ്ണ, ആര്യന്‍ കൃഷ്ണ. സഹോദരങ്ങള്‍: വൃന്ദ ശശി, ശ്രീജിത്ത്.
മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, ഇംഷാദ് മങ്കട, അഷ്‌റഫ് വെള്ളപ്പാടം, ശമീര്‍ തിട്ടയില്‍ എന്നിവര്‍ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.