റിയാദ്: മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം വാര്‍ഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വി.ജെ. നസ്റുദ്ദീന്‍ (പ്രസി.), ഷംനാദ് കരുനാഗപ്പളളി (ജന. സെക്ര.), കനകലാല്‍ (ട്രഷ.), ജലീല്‍ ആലപ്പുഴ (കോഓഡിനേറ്റര്‍), അഷ്റഫ് വേങ്ങാട്ട് (മുഖ്യരക്ഷാധികാരി), സുലൈമാന്‍ ഊരകം (വൈസ് പ്രസി.), നാദിര്‍ഷാ റഹ്മാന് (സെക്രട്ടറി), വിവിധ വകുപ്പ് കണ്‍വീനര്‍മാരായി ജയന് കൊടുങ്ങല്ലൂര്‍ (വെല്‍ഫെയര്‍), നൗഫല്‍ പാലക്കാടന്‍ (ഇവൻറ്), നജിം കൊച്ചുകലുങ്ക് (അക്കാദമിക്), ഷിബു ഉസ്മാന് (സാംസ്കാരികം) എന്നിവരാണ് പുതിയ ഭാരവാഹികൾ.
അഫ്താബ് റഹ്മാന്, മുജീബ് ചങ്ങരംകുളം, ശഫീഖ് കിനാലൂര്‍, അക്ബർ വേങ്ങാട്ട്, ഷമീര്‍ ബാബു എന്നിവരാണ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍. യോഗം നജിം കൊച്ചുകലുങ്ക് ഉദ്ഘാടനം ചെയ്തു. ശഫീഖ് കിനാലൂര്‍ അധ്യക്ഷത വഹിച്ചു. നൗഫല്‍ പാലക്കാടന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജയന് കൊടുങ്ങല്ലൂര്‍ വരവുചെലവ് കണക്കും ജലീല്‍ ആലപ്പുഴ ക്ഷേമപദ്ധതിയും വിശദീകരിച്ചു. നൗഫല്‍ പാലക്കാടന്‍ സ്വാഗതവും ജയന് കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.