ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ത​യാ​റാ​വു​ന്ന ഖു​റ​യാ​ത്​ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ 

രാ​ജ്യ​മാ​കെ റെ​യി​ൽ​വേ ശൃം​ഖ​ല​ക്ക്​ പ​ദ്ധ​തി: റി​യാ​ദ്​–ഖു​റ​യാ​ത്​ ട്രെ​യി​ൻ സ​ർ​വി​സ്​ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ

റി​യാ​ദ്​: ​സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​ര​വും വ​ട​ക്കേ അ​തി​ർ​ത്തി പ​ട്ട​ണ​വും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ട്രെ​യി​ൻ സ​ർ​വി​സി​ന്​ അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ തു​ട​ക്ക​മാ​വും.

റി​യാ​ദി​ൽ​നി​ന്ന്​ നി​ല​വി​ൽ അ​ൽ​ജൗ​ഫ്​ വ​രെ പോ​കു​ന്ന ട്രെ​യി​ൻ സ​ർ​വി​സാ​ണ്​ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ഖു​റ​യാ​ത്തി​ലേ​ക്ക്​ നീ​ട്ടു​ന്ന​ത്. പാ​ത ദീ​ർ​ഘി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രു​ന്നു. ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​ത്തി​ലും ഉ​ന്ന​ത സു​ര​ക്ഷ​യോ​ടെ​യും റെ​യി​ൽ പാ​ത സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക​ൾ അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സൗ​ദി ​ ഗ​താ​ഗ​ത മ​ന്ത്രി സാ​ലെ​ഹ്​ അ​ൽ​ജാ​സ​ർ ട്വീ​റ്റ്​ ചെ​യ്​​തു.

ഇൗ ​പാ​ത പൂ​ർ​ത്തി​യാ​യാ​ൽ രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി റെ​യി​ൽ​വേ​യി​ലൂ​ടെ കാ​റു​ക​ൾ കൊ​ണ്ടു​പോ​കു​ന്ന ച​ര​ക്കു​ഗ​താ​ഗ​ത​ത്തി​ന്​ തു​ട​ക്കം കു​റി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ജോ​ർ​ഡ​നു​മാ​യി അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന വ​ട​ക്ക​ൻ സൗ​ദി​യി​ലെ പ​ട്ട​ണ​മാ​ണ്​ ഖു​റ​യാ​ത്​. റി​യാ​ദി​ൽ അ​ൽ​ഖ​സീം പ്ര​വി​ശ്യ​യി​ലൂ​ടെ ഹാ​ഇ​ൽ, അ​ൽ​ജൗ​ഫ്​ പ​ട്ട​ണ​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന തെ​ക്കു​വ​ട​ക്ക്​ റെ​യി​ൽ​വേ ഖു​റ​യാ​ത്തി​ൽ എ​ത്തു​ന്ന​തോ​ടെ ആ​കെ ദൈ​ർ​ഘ്യം 1,242 കി​ലോ​മീ​റ്റ​റാ​യി മാ​റും. നാ​ലു​വ​ർ​ഷം മു​മ്പ്​ സൗ​ദി റെ​യി​ൽ​വേ ക​മ്പ​നി​ക്ക്​ കീ​ഴി​ൽ ആ​രം​ഭി​ച്ച ട്രെ​യി​ൻ സ​ർ​വി​സ്​ നി​ല​വി​ൽ റി​യാ​ദി​ൽ നി​ന്ന്​ അ​ൽ​ജൗ​ഫ്​ വ​രെ​യാ​ണ്. ഇ​വി​ടെ​നി​ന്നാ​ണ് ഖു​റ​യാ​ത്തി​ലേ​ക്ക്​ പാ​ത നീ​ട്ടു​ന്ന​ത്. റി​യാ​ദി​നും ഖു​റ​യാ​ത്തി​നു​മി​ട​യി​ൽ നാ​ല്​ സ്​​റ്റേ​ഷ​നു​ക​ൾ കൂ​ടി​യു​ണ്ടാ​വും. ആ​കെ ആ​റ്​ സ്​​റ്റേ​ഷ​നു​ക​ൾ. റി​യാ​ദ്, മ​ജ്​​മ​അ, ബു​റൈ​ദ, ഹാ​ഇ​ൽ, അ​ൽ​ജൗ​ഫ്, ഖു​റ​യാ​ത്​ സ്​​റ്റേ​ഷ​നു​ക​ൾ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. മൊ​ത്തം 20 ശ​ത​കോ​ടി റി​യാ​ൽ ചെ​ല​വി​ലാ​ണ്​ റി​യാ​ദ്​ - ഖു​റ​യാ​ത്​ പാ​ത​യും സ്​​റ്റേ​ഷ​നു​ക​ളും നി​ർ​മി​ച്ച​ത്. ഇൗ ​പാ​ത​യി​ൽ ഒാ​ടാ​നു​ള്ള ട്രെ​യി​ൻ കോ​ച്ചു​ക​ൾ നി​ർ​മി​ച്ച​ത്​ കാ​ഫ്​ എ​ന്ന അ​ന്താ​രാ​ഷ്​​ട്ര ക​മ്പ​നി​യാ​ണ്. 2012ലാ​ണ്​ കോ​ച്ച്​ നി​ർ​മാ​ണ​ത്തി​ന്​ സൗ​ദി റെ​യി​ൽ​വേ ഒാ​ർ​ഗ​നൈ​സേ​ഷ​ൻ (എ​സ്.​ആ​ർ.​ഒ) കാ​ഫു​മാ​യി ക​രാ​റൊ​പ്പു​വെ​ച്ച​ത്. മ​ണി​ക്കൂ​റി​ൽ 200 കി​ലോ​മീ​റ്റ​ർ വേ​ഗ​ത്തി​ൽ പാ​യു​ന്ന ഡീ​സെ​ൽ പു​ഷ്​​പു​ൾ ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​നാ​യി​രു​ന്നു ക​രാ​ർ. ആ​ദ്യ ട്രെ​യി​ൻ 2015ൽ ​ക​മ്പ​നി റെ​യി​ൽ​വേ​ക്ക്​ കൈ​മാ​റി. 2016 ഒ​ക്​​ടോ​ബ​റി​ൽ റി​യാ​ദി​നും മ​ജ്​​മ​അ​ക്കു​മി​ട​യി​ൽ പ​രീ​ക്ഷ​ണ ഒാ​ട്ടം ന​ട​ത്തി.

2017 ഫെ​ബ്രു​വ​രി 26ന്​ ​റി​യാ​ദി​നും ബു​റൈ​ദ​ക്കു​മി​ട​യി​ൽ ട്രെ​യി​ൻ സ​ർ​വി​സി​ന്​ ഒൗ​ദ്യോ​ഗി​ക തു​ട​ക്കം കു​റി​ച്ചു. പി​ന്നീ​ട്​ ഹാ​ഇ​ലി​ലേ​ക്കും ശേ​ഷം അ​ൽ​ജൗ​ഫി​ലേ​ക്കും ട്രെ​യി​ൻ സ​ർ​വി​സ്​ നീ​ട്ടി. അ​താ​ണ്​ ഇ​നി അ​ടു​ത്ത വ​ർ​ഷം മാ​ർ​ച്ചി​ൽ ഖു​റ​യാ​ത്തി​ലേ​ക്കും ദീ​ർ​ഘി​പ്പി​ക്കു​ന്ന​ത്.

റി​യാ​ദ്​ - ഖു​റ​യാ​ത്ത്​ സ​ർ​വി​സ്​ കൂ​ടാ​തെ, നി​ല​വി​ൽ ദ​മ്മാ​മി​നും റി​യാ​ദി​നു​മി​ട​യി​ലും മ​ക്ക​ക്കും മ​ദീ​ന​ക്കു​മി​ട​യി​ലും ട്രെ​യി​ൻ സ​ർ​വി​സു​ണ്ട്. രാ​ജ്യ​മാ​കെ റെ​യി​ൽ​വേ ശൃം​ഖ​ല സ്ഥാ​പി​ക്കാ​നും അ​തി​നാ​യി ഇൗ ​റെ​യി​ൽ​പാ​ത​ക​ളെ​ല്ലാം ത​മ്മി​ൽ കൂ​ട്ടി​യി​ണ​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ സൗ​ദി ഗ​താ​ഗ​ത മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.