റിയാദ്: ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശം നിഷേധിച്ച് സ്വന്തം നാട്ടിൽ അവർ അഭയാർഥികളായി തുടരണമെന്ന് ശഠിക്കുന്ന പാശ്ചാത്യ രാജ്യങ്ങളുടെ മനുഷ്യത്വരഹിതമായ നിലപാടുകൾ ധിക്കാരവും മനുഷ്യരാശിയോട് ചെയ്യുന്ന അപരാധവുമായിരിക്കുമെന്നും റിയാദ് കെ.എം.സി.സി വേങ്ങര മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീന് ഐക്യദാര്‍ഢ്യ സംഗമം അഭിപ്രായപ്പെട്ടു. പശ്ചിമേഷ്യയിലെ സമാധാനം പുനഃസ്ഥാപിക്കാൻ പൂർണ സ്വതന്ത്ര ഫലസ്തീൻ രാജ്യം മാത്രമാണ് പരിഹാരമെന്നും സംഗമം അഭിപ്രായപ്പെട്ടു.
റിയാദിലെ വാദി ഹനീഫയിൽ ചേർന്ന സംഗമത്തിൽ മണ്ഡലം പ്രസിഡൻറ് നജ്മുദ്ദീൻ അരീക്കൻ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് വേങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ല കെ.എം.സി.സി ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, വേങ്ങര മണ്ഡലം കെ.എം.സി.സി സ്ഥാപക ചെയർമാൻ എം.കെ. കുഞ്ഞബ്ദുല്ല എന്നിവർ സംസാരിച്ചു. മണ്ഡലം ഭാരവാഹികളും വിവിധ പഞ്ചായത്തിലെ ഭാരവാഹികളും പങ്കെടുത്ത സംഗമത്തിന് മണ്ഡലം ജനറൽ സെക്രട്ടറി നവാസ് കുറുങ്കാട്ടിൽ സ്വാഗതവും ട്രഷറർ ഇ. സഫീർ മോൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.