റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം ഓ​ണാ​ഘോ​ഷം ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൺ ഷ​ഹ​നാ​സ് അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

റി​യാ​ദ്​ മീ​ഡി​യ ഫോ​റം ഓ​ണാ​ഘോ​ഷം ‘മ​ഹ​ർ​ജാ​ൻ മ​ല​യാ​ളം’

റി​യാ​ദ്: സ​മ​ഭാ​വ​ന​യു​ടെ സ​ന്ദേ​ശ​വും ക​രു​ത​ലി​​ന്‍റെ ക​രു​ത്തും പ​ങ്കു​വെ​ച്ച് റി​യാ​ദ് ഇ​ന്ത്യ​ന്‍ മീ​ഡി​യ ഫോ​റം വ​ര്‍ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ണം ആ​ഘോ​ഷി​ച്ചു.

മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റേ​റി​യ​ത്തി​ൽ ‘മ​ഹ​ര്‍ജാ​ന്‍ മ​ല​യാ​ളം’ എ​ന്ന പേ​രി​ലൊ​രു​ക്കി​യ പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ൻ​റ്​ വി.​ജെ. ന​സ്‌​റു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ചെ​യ​ര്‍പേ​ഴ്‌​സ​ൺ ഷ​ഹ​നാ​സ് അ​ബ്​​ദു​ല്‍ ജ​ലീ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ല​യാ​ളി​ക​ള്‍ എ​വി​ടെ പോ​യാ​ലും ഒ​പ്പം കൊ​ണ്ടു​ന​ട​ക്കു​ന്ന വി​കാ​ര​മാ​ണ് ഓ​ണ​​മെ​ന്നും പ്രാ​രാ​ബ്​​ദ​ങ്ങ​ളു​ടെ ഭാ​ണ്ഡ​ക്കെ​ട്ടു​മാ​യി പ്ര​വാ​സ​ത്തി​ലാ​കു​മ്പോ​ഴും ഓ​ണം എ​ന്ന ഓ​ർ​മ ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​തു​കൊ​ണ്ടാ​ണ് ചി​ങ്ങം ക​ഴി​ഞ്ഞ് കൃ​സ്തുമ​സ് എ​ത്തി​യാ​ലും ഓ​ണം പ്ര​വാ​സ​ലോ​ക​ത്ത്​ ആ​ഘോ​ഷി​ക്കു​ന്ന​തെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

ന​ജിം കൊ​ച്ചു​ക​ലു​ങ്ക് ആ​മു​ഖ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ടി.​എം. അ​ഹ​മ​ദ് കോ​യ, ന​വാ​സ് റ​ഷീ​ദ്, ശി​ഹാ​ബ് കൊ​ട്ടു​കാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. വൈ​ദേ​ഹി നൃ​ത്ത​വി​ദ്യാ​ല​യം അ​വ​ത​രി​പ്പി​ച്ച കേ​ര​ളീ​യം നൃ​ത്താ​വി​ഷ്‌​കാ​രം, ജ​ലീ​ല്‍ കൊ​ച്ചി​ന്‍, അ​ല്‍താ​ഫ് കാ​ലി​ക്ക​റ്റ്, ലെ​ന​റ്റ് സ​ക്ക​റി​യ എ​ന്നി​വ​ര്‍ അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത വി​രു​ന്ന്​ എ​ന്നി​വ അ​ര​ങ്ങേ​റി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള​ളി സ്വാ​ഗ​ത​വും ഇ​വ​ന്‍റ് ക​ൺ​വീ​ന​ർ നൗ​ഫ​ല്‍ പാ​ല​ക്കാ​ട​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. പ​രി​പാ​ടി​ക​ള്‍ക്ക് നാ​ദി​ര്‍ഷാ റ​ഹ്​​മാ​ന്‍, സു​ലൈ​മാ​ന്‍ ഊ​ര​കം, ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ജ​ലീ​ല്‍ ആ​ല​പ്പു​ഴ, മു​ജീ​ബ് ച​ങ്ങ​രം​കു​ളം, ക​ന​ക​ലാ​ല്‍, ഹാ​രി​സ് ചോ​ല, ഷി​ബു ഉ​സ്മാ​ന്‍, ഷ​മീ​ര്‍ ബാ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - Riyadh Media Forum Onam celebration Maharjan Malayalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.