റിയാദ്: കണ്ണൂർ ജില്ല കമ്മിറ്റി തെരഞ്ഞെടുപ്പോടെ റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിക്കു കീഴിലെ തെരഞ്ഞെടുപ്പുകൾക്ക് തുടക്കമായി. മലസിൽ നടന്ന പുതിയ അംഗങ്ങളുടെ കൺവെൻഷനിൽ സമവായത്തിലൂടെയാണ് പുതിയ ഭാരവാഹികളെ നിശ്ചയിച്ചത്.
തെരഞ്ഞെടുപ്പ് നിരീക്ഷകരായ നവാസ് വെള്ളിമാട്കുന്ന്, നിഷാദ് ആലങ്കോട്, ജില്ലയിൽനിന്നുള്ള മുതിർന്ന നേതാക്കളായ രഘുനാഥ് പറശ്ശിനിക്കടവ്, അസ്കർ കണ്ണൂർ എന്നിവർ മുഴുവൻ അംഗങ്ങളുമായും ഒറ്റക്കും കൂട്ടായും നടത്തിയ ചർച്ചയിലൂടെയാണ് ഐകകണ്ഠ്യേനയുള്ള തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റിയുടെ മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു തെരഞ്ഞെടുപ്പ്. പുതിയ ഭാരവാഹികളായി കെ.ഒ. അബ്ദുൽ മജീദ് (പ്രസി), കൃഷ്ണൻ വെങ്ങര, അബ്ദുല്ല കൊറളായി (വൈ. പ്രസി), കെ. ഹരീന്ദ്രൻ, ഹാഷിം കണ്ണാടിപ്പറമ്പ് (ജന. സെക്ര), സുജേഷ്, ജലീൽ ചെറുപുഴ (ജോ. സെക്ര), അബ്ദുൽകാദർ മോനാച്ചി (സാംസ്കാരിക സെക്രട്ടറി).
അഷ്റഫ് കൊറളായി (ട്രഷ), സുജിത്ത് തോട്ടട (ജോ. ട്രഷ), ഷാക്കിർ കൂടാളി, സജീഷ് കൂടാളി, മഹേഷ് കണ്ണൂർ, രാജീവൻ കുനിയിൽ, രാജീവൻ കണ്ണൂർ, റോഷൻ, മുനീർ ഇരിക്കൂർ, നിയാസ് (നിർവാഹക സമിതി അംഗങ്ങൾ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
രഘുനാഥ് പറശ്ശിനിക്കടവ്, അസ്കർ കണ്ണൂർ, സന്തോഷ് ബാബു കീഴുന്ന, ഹാഷിം പാപ്പിനിശ്ശേരി എന്നിവരാണ് ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സെൻട്രൽ കൗൺസിൽ അംഗങ്ങൾ. ജനവിരുദ്ധ നയനിലപാടുകളിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്ര, കേരള സർക്കാറുകൾക്കെതിരെയുള്ള സമരപോരാട്ടങ്ങളിൽ സക്രിയമായി പങ്കാളികളാവും എന്ന പ്രതിജ്ഞയോടെയാണ് കൺവെൻഷൻ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.