റിയാദിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും

റിയാദ്​: സൗദി തലസ്ഥാന നഗരത്തിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും ഇടിമിന്നലും. വെള്ളിയാഴ്​ച രാവിലെ മുത​ലേ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഉച്ചയോടെ മഴ ശക്തമായി. അകമ്പടിയായി ഇടിമിന്നലുമുണ്ടായി. വ്യാപകമായി തണുത്ത കാറ്റ്​ വീശി.


റിയാദ്​ നഗരം ഉൾപ്പെടെ മധ്യപ്രവിശ്യയിലാകെ തണുപ്പ്​ വർധിച്ചു. റിയാദിൽ വെള്ളിയാഴ്​ച വൈകീട്ട്​ രേഖപ്പെടുത്തിയ താപനില​​ 11 ഡിഗ്രി സെൽഷ്യസാണ്​. നഗരത്തിലും പ്രവിശ്യയിലാകെയും രാത്രി വൈകിയും മഴ തുടരുന്നു. നഗരത്തിലുൾപ്പടെ മൂടൽമഞ്ഞുമുണ്ട്​. മഴയെ തുടർന്ന്​ നഗരവീഥികളിലും താഴ്​വാരങ്ങളിലും വെള്ളക്കെട്ട്​ രൂപപ്പെട്ടിട്ടുണ്ട്​.



Tags:    
News Summary - Riyadh swamped by heavy rain and thunderstorm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.