മ​ക്ക മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ റോ​ബോ​ട്ടു​ക​ൾ ഉ​​പ​യോ​ഗി​ച്ചു​ള്ള അ​ണു​ന​ശീ​ക​ര​ണം

മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ അ​ണു​ന​ശീ​ക​ര​ണ​ത്തി​ന്​ റോ​ബോ​ട്ടു​ക​ൾ

മ​ക്ക: മ​സ്ജി​ദു​ൽ ഹ​റാ​മി​ലെ പ​ഴു​ത​ട​ച്ച അ​ണു​ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഇ​രു​ഹ​റം കാ​ര്യാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു.

ആ​റു ലെ​വ​ലു​ക​ളി​ലും പ്രീ ​സെ​റ്റ് മാ​പ്പി​ലും പ്രോ​ഗ്രാം ചെ​യ്ത പ്ര​ത്യേ​ക ഓ​ട്ടോ​മാ​റ്റ​ഡ് ക​ൺ​ട്രോ​ൾ സി​സ്​​റ്റ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 10 റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം ഇ​പ്പോ​ൾ അ​ണു​നാ​ശി​നി ടീ​മി​ൽ ഉ​ണ്ട്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നും വൈ​റ​സി​െൻറ പൂ​ർ​ണ​മാ​യ ന​ശീ​ക​ര​ണ​ത്തി​നും സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​ണി​ത്. ഹ​റം പ​രി​സ​ര​ത്തെ അ​ണു​മു​ക്ത​മാ​ക്കാ​നും തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും ഇ​ത് ഫ​ലം ചെ​യ്യും. റോ​ബോ​ട്ട് സ്‍മാ​ർ​ട്ട് മെ​ഷീ​നു​ക​ൾ​ക്ക് അ​വ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഏ​രി​യ​യി​ലെ അ​ണു​നാ​ശി​നി ആ​വ​ശ്യ​ക​ത വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​ക പ്രോ​ഗ്രാം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മ​നു​ഷ്യ ഇ​ട​പെ​ട​ലി​ല്ലാ​തെ അ​ഞ്ചു​മു​ത​ൽ എ​ട്ടു​വ​രെ മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യും. 23.8 ലി​റ്റ​ർ അ​ണു​നാ​ശി​നി ലാ​യ​നി സൂ​ക്ഷി​ക്കാ​ൻ ശേ​ഷി​യു​ള്ള ഇ​വ​ക്ക് ബാ​റ്റ​റി ചാ​ർ​ജി​ങ് ന​ട​ത്താ​ൻ ക​ഴി​യും. ഓ​രോ ത​വ​ണ​യും 600 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്‌​തീ​ർ​ണ​ത്തി​ൽ അ​ണു​ന​ശീ​ക​ര​ണം നി​ർ​വ​ഹി​ക്കും.

റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം കൂ​ടു​ത​ൽ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് അ​ധി​കൃ​ത​ർ. ഇ​വ​യു​ടെ സേ​വ​നം വി​ജ​യ​ക​ര​മാ​ണെ​ന്ന് ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ഇ​രു​ഹ​റം കാ​ര്യാ​ല​യം അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് നൂ​ത​ന സം​വി​ധാ​നം തീ​രു​മാ​നി​ച്ച​ത്. ഹ​റ​മി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ര​ക്ഷി​ത​മാ​യി ക​ർ​മ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ആ​ധു​നി​ക സാ​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി ഇ​പ്പോ​ൾ ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

Tags:    
News Summary - Robots for nuclear disarmament at Masjid al-Haram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.