മസ്ജിദുൽ ഹറാമിലെ അണുനശീകരണത്തിന് റോബോട്ടുകൾ
text_fieldsമക്ക: മസ്ജിദുൽ ഹറാമിലെ പഴുതടച്ച അണുനശീകരണ പ്രവർത്തനങ്ങൾക്ക് ഇരുഹറം കാര്യാലയം ഏർപ്പെടുത്തിയ റോബോട്ടുകളുടെ സേവനം ശ്രദ്ധേയമാകുന്നു.
ആറു ലെവലുകളിലും പ്രീ സെറ്റ് മാപ്പിലും പ്രോഗ്രാം ചെയ്ത പ്രത്യേക ഓട്ടോമാറ്റഡ് കൺട്രോൾ സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന 10 റോബോട്ടുകളുടെ സേവനം ഇപ്പോൾ അണുനാശിനി ടീമിൽ ഉണ്ട്.
കോവിഡ് പ്രതിരോധത്തിനും വൈറസിെൻറ പൂർണമായ നശീകരണത്തിനും സഹായകരമാകുന്നതാണിത്. ഹറം പരിസരത്തെ അണുമുക്തമാക്കാനും തീർഥാടകരുടെ ആരോഗ്യ സുരക്ഷക്കും ഇത് ഫലം ചെയ്യും. റോബോട്ട് സ്മാർട്ട് മെഷീനുകൾക്ക് അവ സ്ഥാപിച്ചിട്ടുള്ള ഏരിയയിലെ അണുനാശിനി ആവശ്യകത വിശകലനം ചെയ്യുന്നതിനായി പ്രത്യേക പ്രോഗ്രാം ഒരുക്കിയിട്ടുണ്ട്.
മനുഷ്യ ഇടപെടലില്ലാതെ അഞ്ചുമുതൽ എട്ടുവരെ മണിക്കൂർ പ്രവർത്തിക്കാൻ കഴിയും. 23.8 ലിറ്റർ അണുനാശിനി ലായനി സൂക്ഷിക്കാൻ ശേഷിയുള്ള ഇവക്ക് ബാറ്ററി ചാർജിങ് നടത്താൻ കഴിയും. ഓരോ തവണയും 600 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ അണുനശീകരണം നിർവഹിക്കും.
റോബോട്ടുകളുടെ സേവനം കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ആലോചനയിലാണ് അധികൃതർ. ഇവയുടെ സേവനം വിജയകരമാണെന്ന് കണ്ടതിനെ തുടർന്നാണ് ഇരുഹറം കാര്യാലയം അണുനശീകരണത്തിന് നൂതന സംവിധാനം തീരുമാനിച്ചത്. ഹറമിലെത്തുന്ന തീർഥാടകർക്ക് സുരക്ഷിതമായി കർമങ്ങൾ നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുന്നതിെൻറ ഭാഗമായാണ് ആധുനിക സാങ്കേതിക സൗകര്യങ്ങൾ കൂടി ഇപ്പോൾ ഫലപ്രദമായി ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.