റോഹിങ്ക്യൻ അഭയാർഥികൾക്ക്​ കുളിരേകി മുസമ്മിലി​െൻറ യാത്രകൾ

ജിദ്ദ: പിതാവി​​െൻറ ജംഗമസ്വത്തുക്കളും ആസ്​തികളും ഓഹരിവെച്ചതിനു ശേഷം അവശേഷിച്ച ഉംറത്തുണി ആർക്കു വേണം എന്ന് ന് വേഷണമുണ്ടായപ്പോൾ ഒന്നും ആലോചിക്കാതെ മുൻമന്ത്രിയുടെ മകൻ പറഞ്ഞു: ‘അത് എനിക്ക് തന്നേക്കൂ...’ മുൻ സംസ്​ഥാന പൊതു മരാമത്ത് മന്ത്രിയും ഇന്ത്യൻ നാഷനൽ ലീഗി​െൻറ സ്​ഥാപക നേതാക്കളിൽ പ്രമുഖനുമായിരുന്ന പി.എം. അബൂബക്കറി​െൻറ ഇളയ പുത ്രൻ പി.എം. മുസമ്മിലാണ്​ പിതാവി​​െൻറ ഉംറത്തുണി അനന്തരാവകാശമായി ലഭിച്ച കഥ പറഞ്ഞത്. ആ വിശുദ്ധ തുണിയുടുത്ത് മലേഷ് യക്കാരിയായ സഹധർമിണിയോടൊപ്പം മൂന്നാമത്തെ പ്രാവശ്യം ഉംറ നിർവഹിക്കാനെത്തിയ മുസമ്മിൽ ‘ഗൾഫ് മാധ്യമ’ത്തിന്​ അതിഥിയായി. ആദ്യ തവണ ഹറമിൽ വന്നപ്പോൾ ഒരുപാട് പ്രാർഥനകൾ നിർവഹിച്ചിരുന്നു. അതിലൊന്നായിരുന്നു ലോക രാജ്യങ്ങൾ സന്ദർശിക്കുക എന്നത്. 25ലധികം രാഷ്​ട്രങ്ങളേയും വിവിധ ജനവിഭാഗങ്ങളേയും കാണാൻ കഴിഞ്ഞത് ആ പ്രാർഥനയുടെ സാഫല്യമായിരുന്നു.


ഇന്ത്യയിലെ പഠനത്തിനു ശേഷം ലണ്ടനിലും ഫ്രാൻസിലും പഠനം തുടർന്ന് സാമ്പത്തിക മേഖലയിൽ രണ്ട് മാസ്​റ്റർ ബിരുദം കൂടി കരസ്​ഥമാക്കിയിട്ടുണ്ട് മുസമ്മിൽ.കമ്പനി ആവശ്യാർഥം ആഫ്രിക്കയിലെ മെഡഗാസ്​കർ ദ്വീപിൽ പോയ അനുഭവം ജീവകാരുണ്യ പ്രവർത്തന മേഖലയിലെ അവിസ്​മരണീയമായ അനുഭവമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഒരു നോമ്പ് കാലത്തായിരുന്നു അവിടെ എത്തിയത്. പരമ ദാരിദ്യ്രത്തിൽ കഴിയുന്ന ജനവിഭാഗം. അവർക്ക് പാൽപൊടി ചൂടുവെള്ളത്തിൽ കലക്കിക്കൊടുത്തു. ദാഹിച്ചുവലഞ്ഞ അവരെ സംബന്ധിച്ചേടത്തോളം അത് വലിയ ആശ്വാസമായിരുന്നു. യിലുണ്ടായിരുന്ന പണം തികയാതെവന്നപ്പോൾ മറ്റുള്ളവരുടേയും സഹകരണം തേടി. അവരുടെ നിർലോഭമായ സഹകരണമായിരുന്നു തന്നെ ജീവകാരുണ്യ പ്രവർത്തനത്തിലേക്കെത്തിച്ചത്. ചോദിച്ചാൽ കിട്ടുമെന്ന യാഥാർഥ്യം അതിന് പ്രചോദനമായി.


അതിനിടെയാണ് 2017 സെപ്റ്റംബറിൽ റോഹിങ്ക്യൻ മുസ്​ലിംകളുടെ നരകതുല്യമായ ജീവിതം മനസ്സിലുടക്കിയത്​. പിന്നീട് എല്ലാ മാസവും അവിടെ സന്ദർശിച്ച് സാധ്യമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്​ വലിയ ചാരിതാർഥ്യമാണെന്ന് മുസമ്മിൽ പറഞ്ഞു. സിംഗപ്പൂർ ആസ്​ഥാനമായി പ്രവർത്തിക്കുന്ന എസ്​.ജി ഖുർബാൻ എന്ന ജീവകാരുണ്യ സംഘടനയാണ് ഔദ്യോഗിക അംഗീകാരത്തോടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത്. അതി​​െൻറ ഓപറേഷൻ ഡയറക്ടർ കൂടിയാണ് മുസമ്മിൽ. പരിഗണനയുടെ ഒരംശംപോലും റോഹിങ്ക്യൻ മുസ്​ലിം അഭയാർഥികൾക്ക് കിട്ടുന്നില്ല. മാത്രമല്ല, അഞ്ചാം ക്ലാസ്​ വിദ്യാഭ്യാസം പോലും അവർക്ക് വിലക്കപ്പെട്ടിരിക്കുകയാണ്. അവർക്ക് പണം കൊടുക്കുന്നതിലും ജോലിക്ക്​ എടുക്കുന്നതിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ബംഗ്ലാദേശിൽ റോഹിങ്ക്യൻ അഭയാർഥികൾക്കായി നാല് ക്യാമ്പുകൾ പ്രവർത്തിക്കുന്നതായാണ് അറിവ്.


ബാലുകാലു, കൂത്തുകൊലൊ, നയപാറ, ടെക്സാഫ് എന്നിവയാണ് ആ ക്യാമ്പുകൾ. ഐക്യരാഷ്​ട്ര സഭയും ബംഗ്ലാദേശ് സർക്കാറുമാണ് ഇന്ന് ക്യാമ്പ് നിയന്ത്രിക്കുന്നത്. ഫലസ്​തീനിലെ ഗസ്സയിലും സാധ്യമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതായി അദ്ദേഹം അറിയിച്ചു. നമ്മുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ബിരിയാണി വിതരണം, ഹറമിൽ കാരക്ക വിതരണം തുടങ്ങിയ ചെറിയ കാര്യങ്ങളിൽ ഒതുങ്ങിപ്പോവുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - rohingya-travel-musammil-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.