റിയാദ്: റിയാദ് സയ്യിദ് കൂട്ടായ്മയുടെ (ആർ.എസ്.കെ) ആഭിമുഖ്യത്തിൽ നടന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഫൈറ്റേഴ്സ് എഫ്.സി റിയാദിനെ തോൽപിച്ച് അത്ലറ്റികോ റിയാദ് എഫ്.സി ചാമ്പ്യന്മാരായി. ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾ നേടിയാണ് അത്ലറ്റികോ റിയാദ് എഫ്.സി വിന്നേഴ്സ് ട്രോഫി സ്വന്തമാക്കിയത്. നാലു ടീമുകളെ ഉൾപ്പെടുത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്. അൽസാദ് എഫ്.സിയും അറേബ്യൻ എഫ്.സിയും ആണ് ടൂർണമെന്റിൽ പങ്കെടുത്ത മറ്റു ടീമുകൾ.
ടൂർണമെന്റിൽ കൂടുതൽ ഗോളുകൾ അടിച്ച അത്ലറ്റികോ റിയാദ് എഫ്.സി താരം റാഷിദ് ഗോൾഡൻ ബൂട്ടിന് അർഹനായപ്പോൾ അതെ ടീമിൽ നിന്നുതന്നെ ഹനീഫ തോണിക്കര ബെസ്റ്റ് ഡിഫൻഡർക്കുള്ള അവാർഡ് നേടി. ബെസ്റ്റ് ഗോൾ കീപ്പറായി ഫവാസിനെ തിരഞ്ഞെടുത്തു.
ഫൈനലിൽ പരാജയപ്പെട്ട ഫൈറ്റേഴ്സ് എഫ്.സിയുടെ താരം മുർഷാദ് പ്ലെയർ ഓഫ് ദ ടൂർണമെൻറ് അവാർഡിന് അർഹനായി. ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ ഫൈസൽ ബാഹസ്സൻ, കൺവീനർ ജാഫർ ചാവക്കാട്, റിയാദ് സയ്യിദ് കൂട്ടായ്മ സീനിയർ അംഗം മുഹമ്മദ് തങ്ങൾ, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ, സെക്രട്ടറി ജഹ്ഫർ തങ്ങൾ കോളിക്കൽ എന്നിവർ ടീമുകളെ അഭിനന്ദിച്ച് സംസാരിച്ചു. സീതിക്കോയ, നൗഫൽ അയ്ദീദ്, ഫൈസൽ ബാബു, ശിഹാബ് തങ്ങൾ, ഫക്രുദ്ദീൻ തങ്ങൾ പരപ്പനങ്ങാടി, മൻസൂർ തങ്ങൾ, ഹാമിദ് പഴമള്ളൂർ, ശിഹാബ് തങ്ങൾ കാളികാവ്, ഷാഹിദ് തങ്ങൾ, റഷീദ് തങ്ങൾ കാളികാവ്, ശാഹിൻ, ഷംസു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.