റിയാദ്: ബത്ഹയിലെ പ്രമുഖ ആതുരാലയമായ സഫ മക്ക പോളിക്ലിനിക്ക് ഇന്ത്യയുടെ 77ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ക്ലിനിക്കിൽ ഒരുക്കിയ ചടങ്ങിൽ ജനറൽ മാനേജർ ഫഹദ് അൽ ഉനൈസി ത്രിവർണ കൊണ്ട് അലങ്കരിച്ചും രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ചിത്രം ആലേഖനം ചെയ്തും തയ്യാറാക്കിയ കേക്ക് മുറിച്ച് ആഘോഷത്തിന് തുടക്കം കുറിച്ചു. ചടങ്ങിൽ ഡോ. തോമസ് അധ്യക്ഷത വഹിച്ചു. ഡോ. തമ്പാൻ, ഡോ. അനിൽ, ഡോ. മുഹമ്മദ് ലബ്ബ, ഡോ. രഹന, ഡോ. മിനി, ഡോ. റഹ്മ, ഡോ. പീർ മുഹമ്മദ്, ഡോ. ജോയ്, ഹെഡ് നഴ്സ് നിത്യ രാജ് എന്നിവർ സംസാരിച്ചു.
അടിമത്വത്തിനെതിരെ രക്തംചിന്തിയും സത്യാഗ്രഹം നടത്തിയും പോരാടി നേടിയ സ്വാതന്ത്ര്യം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണമെന്നും ഇന്ത്യ എന്ന ആശയത്തിെൻറ നിലനിൽപിന് അതിെൻറ ആത്മഘടകങ്ങളായ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാൻ പൗരസമൂഹം ജാഗ്രതയോടെ ഉണർന്നിരിക്കണമെന്നും സംസാരിച്ചവർ ഓർമിപ്പിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി. ജാബിർ വെങ്ങൂർ സ്വാഗതവും ഇല്യാസ് മറുകര നന്ദിയും പറഞ്ഞു. ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മറ്റ് ജീവനക്കാരും ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയവരുമായി മുന്നൂറോളം പേർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.