അസീർ: അസീറിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ റസാഖ് കിണാശ്ശേരി രചന നിർവഹിച്ച് എ.കെ വിഷ്വൽ മീഡിയ നിർമിച്ച സാഫല്യസുഗന്ധം എന്ന മ്യൂസിക് ആൽബം റിലീസ് ചെയ്തു.
പതിറ്റാണ്ടുകളായി മദീനയും റൗളാ ശരീഫും കാണാൻ കൊതിച്ചുകൊണ്ടുള്ള നിരവധി ഗാനങ്ങൾ പലരും എഴുതിയിട്ടുണ്ടെങ്കിലും മദീന കണ്ട സന്തോഷം ആദ്യമായി പറയാൻ ശ്രമിക്കുകയാണ് ഈ ഗാനത്തിലൂടെ താൻ ചെയ്തതെന്ന് റസാഖ് കിണാശ്ശേരി പറഞ്ഞു. മാപ്പിളപ്പാട്ട് സംഗീത സംവിധായകൻ കോഴിക്കോട് അബൂബക്കറിന്റെ സംഗീതത്തിൽ സുറുമി വയനാടാണ് മദീനയിലെ അനുഭവം വിവരിക്കുന്ന ഈ പാട്ട് പാടിയിരിക്കുന്നത്. ഓർക്കസ്ട്ര ഡൊമിനിക് മാർട്ടിനാണ്.
സൗണ്ട് മിക്സിങ് ആൻഡ് മാസ്റ്ററിങ് പ്രവിജ് പ്രഭാകറും ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി അർഷാദ് അബ്ദുവും നിർവഹിച്ചിരിക്കുന്നു. കോഴിക്കോടുള്ള ഗ്രീൻ വേവ് സ്റ്റുഡിയോയിലാണ് റെക്കോഡിങ്. കഴിഞ്ഞ ദിവസം ഖമീസ് മുശൈത്തിലെ ചാലഞ്ചർ ജിം ഹാളിൽ കേക്ക് മുറിച്ച് റിലീസിങ് ആഘോഷിച്ചു.
റസാഖ് കിണാശ്ശേരിയുടെ ഒരുവർഷത്തിനിടെ ഇറങ്ങുന്ന മൂന്നാമത്തെ മ്യൂസിക് ആൽബമാണ് സാഫല്യ സുഗന്ധം. മലബാർ സൗഹൃദവേദി കോഴിക്കോട് ഡോക്യുമെൻററി ആൻഡ് മ്യൂസിക് ആൽബം ഇൻറർനാഷനൽ ഫെസ്റ്റിവൽ 2023ൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള പുരസ്കാരവും ഏറ്റവും നല്ല എഡിറ്റർക്കുള്ള പുരസ്കാരവും റസാഖ് കിണാശ്ശേരിയുടെ ‘നൊമ്പരത്തിരകൾ’, ‘ഇസ്സത്ത്’ എന്നീ മ്യൂസിക് ആൽബങ്ങൾക്ക് ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.