സൽമാൻ ഖാനും സഹ ബോളിവുഡ്​ താരങ്ങളും റിയാദ്​ ബോളിവാർഡ്​ പ്ലസ്​ ഇൻറർനാഷനൽ അരീനയിൽ അവതരിപ്പിച്ച ‘ഡബാങ് ദ ടൂർ റീലോഡഡ്​​’ ഷോയിൽ നിന്ന്​

റിയാദ്​ മതിമറന്നാഘോഷിച്ച ബോളിവുഡ്​ രാവ്​

റിയാദ്​: ഹിന്ദി സിനിമകളിലെ നൃത്തരംഗങ്ങൾ നേരിട്ടരങ്ങേറിയ ബോളിവുഡ്​ രാവിൽ മതിമറന്നാടി സൗദി തലസ്ഥാന നഗരം. ഹൃദയത്തിൽ പതിഞ്ഞ പാട്ടുകൾക്കൊപ്പം ചുവടുവെച്ച്​ സൽമാൻ ഖാനും സംഘവും നിറഞ്ഞാടു​േമ്പാൾ അക്ഷരാർഥത്തിിൽ ഇളകിമറിയുകയായിരുന്നു റിയാദ്​ സീസൺ ആഘോഷങ്ങളുടെ മുഖ്യവേദിയായ ബോളിവാർഡ്​ സിറ്റി. ഹിന്ദിസിനിമയെ ഇഷ്​ടപ്പെടുന്ന, ബോളിവുഡ്​ താരങ്ങളെ നെഞ്ചേറ്റുന്ന അറബ്​ ആസ്വാദകർക്ക്​ വിഭവസമൃദ്ധമായിരുന്നു ഖാനും സംഘവും ഒരുക്കിയ നൃത്ത സംഗീത മെഗാ ഷോ​.


ബോളിവാർഡ്​ പ്ലസ്​ ഇൻറർനാഷനൽ അരീനയിൽ വെള്ളിയാഴ്​ച വൈകീട്ട്​ 7.30 മുതൽ മൂന്നേകാൽ മണിക്കൂർ നീണ്ട​ ദൃശ്യ വിസ്​മയം പക്ഷേ, മധുരമിഠായി നുണഞ്ഞതുപോലെ പെ​ട്ടെന്ന്​ അലിഞ്ഞുപോയ പ്രതീതിയായിരുന്നു ഗാലറികളിൽ നിറഞ്ഞുകവിഞ്ഞ പ്രേക്ഷക ലക്ഷത്തിന്​​. ആസ്വദിച്ചിട്ടും മതിയായില്ലെന്നാർപ്പുവിളികളിൽ മുങ്ങി ഗാലറികൾ. ബോളിവുഡ് താരം സൽമാൻ ഖാനും 'ഡബാങ്​ ദ ടൂറി'ലെ സഹ താരങ്ങളും അസാധാരണവും കേട്ടുപതിഞ്ഞതുമായ മനോഹര ഗാനങ്ങൾക്ക് മികച്ച നൃത്താവിഷ്​കാരം നൽകി​ അവാച്യവും ത്രസിപ്പിക്കുന്നതുമായ അനുഭവം സമ്മാനിച്ച ഈ രാവ്​ ഞങ്ങൾക്ക്​ അവിസ്​മരണീയമെന്നാണ്​ സൗദി ജനറൽ എൻറർടെയ്​ൻമെൻറ്​ അതോറിറ്റി ട്വീറ്റ്​ ചെയ്​തത്​.


ബോളിവുഡ് താരങ്ങളുടെ പതാക സൗദി അറേബ്യയുടെ പതാകയോടൊപ്പം തിളങ്ങുന്നു എന്ന്​ ട്വീറ്റിൽ പ്രത്യേകം വിശേഷണം ചാർത്തുകയും ചെയ്​തു. ബോളിവുഡ്​ നക്ഷത്രങ്ങളായ ശിൽപാ ഷെട്ടി, സായി മഞ്​ജരേക്കർ, ആയുഷ്​ ഷർമ, ഗായകൻ ഗുരു രണദേവ്​ തുടങ്ങി വൻ താരനിരയാണ്​ സൽമാൻ ഖാനോടൊപ്പം അരങ്ങിൽ അവിസ്​മരണീയ കാഴ്​ചകളിൽ മിന്നിത്തിളങ്ങിയത്​​. പ്രമുഖരായ 10 വോളിവുഡ്​ താരങ്ങൾക്കൊപ്പം 150ഓളം മറ്റ്​ കലാകാരന്മാരും അണിനിരന്നു. ഹിന്ദി സിനിമ കാണും പോലൊരു പ്രതീതിയിലായിരുന്നു വേദിക്ക്​ മുന്നിൽ ​പ്രേക്ഷകർ​​. സൽമാൻ ഖാ​െൻറ സഹോദരൻ കൂടിയായ സു​ഹൈൽ ഖാനാണ്​ ഷോ ഒരുക്കിയത്​.


സൽമാൻ ഖാൻ രണ്ടാം തവണയാണ്​ സൗദി അറേബ്യയിലെങ്കിലും റിയാദിൽ ആദ്യമായിട്ടാണ്​. കോവിഡിന്​ മുമ്പ്​ ദമ്മാമിൽ നടന്ന അൽഷർഖിയ ഫെസ്​റ്റിവലിൽ അതിഥിയായി എത്തിയിരുന്നു. ബാക്കി താരങ്ങളെല്ലാം സൗദിയിൽ ആദ്യമായിട്ടായിരുന്നു. ബുധനാഴ്​ചയാണ് സൽമാൻ ഖാനും​ സംഘവും റിയാദിലെത്തിയത്​. വ്യാഴാഴ്​ച റിയാദിൽ മാധ്യമപ്രവർത്തകരെ കാണുകയും സൗദിയിൽ ഇത്തരത്തിലൊരു ബോളിവുഡ്​ ഷോ അവതരിപ്പിക്കാൻ കഴിയുന്നതിൽ തങ്ങൾക്കുള്ള വിസ്​മയവും ആവേശവും വെളിപ്പെുത്തുകയും ചെയ്​തിരുന്നു. സൗദിയിൽ അടുത്തിടെയുണ്ടാവുന്ന മാറ്റങ്ങളെല്ലാം അവിശ്വസനീയവും വിസ്​മയാവഹവുമാണെന്നും സൽമാൻ ഖാൻ അഭിപ്രായപ്പെട്ടു. ഇനി ഹിന്ദി സിനിമ ഷൂട്ടിങ്ങിനായി സൗദിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.


സൽമാൻ ഖാ​െൻറയും ബോളിവുഡ്​ സംഘത്തി​െൻറയും റിയാദിലെ സന്ദർശനവും മെഗാഷോയുമായി ബന്ധപ്പെട്ട വീഡിയോകളെല്ലാം സമൂഹ മാധ്യമങ്ങളിൽ വൻതോതിൽ വൈറലാണ്​. സൽമാൻ ഖാനൊപ്പമുള്ള സൗഹൃദ നിമിഷങ്ങളുടെ വീഡിയോ ജനറൽ എൻറർടൈൻമെൻറ്​ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ്​ ട്വീറ്ററിൽ പങ്കുവെച്ചതും വൈറലായി. സൽമാൻ ഖാനെ നേരിട്ട് കാണാൻ സാധിച്ച സന്തോഷം തുർക്കി ആലുശൈഖ് പ്രകടിപ്പിച്ചപ്പോൾ സൗദിയിലെത്താനും തുർക്കി ആലുശൈഖിനെ കാണാനും സാധിച്ചതിൽ സൽമാൻ ഖാനും സന്തോഷം പ്രകടിപ്പിച്ചു. മെഗാ ഷോയുടെ ടിക്കറ്റ്​ ഓൺലൈനിൽ വിൽപനക്കെത്തി കുറഞ്ഞ ദിവസം കൊണ്ട്​ എല്ലാം വിറ്റുപോയിരുന്നു. അത്രമേൽ ആവേശത്തോടെയാണ്​ സൗദിയിലെ സ്വദേശികളും വിദേശികളുമായ കലാസ്വാദകർ സൽമാൻ ഖാൻ ഷോക്കായി കാത്തിരുന്നത്​.

Tags:    
News Summary - Salman Khans Dabangg tour in Riyadh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.