അട്ടിമറി ശ്രമത്തിന് ശേഷം ആദ്യം വിളിച്ചത് സല്‍മാന്‍ രാജാവ് - ഉര്‍ദുഗാന്‍

റിയാദ്: തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറി ശ്രമത്തിന് ശേഷം തന്നെ ആദ്യം വിളിച്ചത് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആണെന്ന് പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. അദ്ദേഹം വിളിക്കുകയും സൗദി അറേബ്യയുടെ ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തുവെന്നും ബഹ്റൈനില്‍ സന്ദര്‍ശനത്തിനിടെ ഉര്‍ദുഗാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂലൈ 15 നാണ് തുര്‍ക്കി ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നത്. മണിക്കൂറുകള്‍ക്കുള്ളില്‍ പൊതുജന മുന്നേറ്റത്തിനൊടുവില്‍ അട്ടിമറി നീക്കം പരാജയപ്പെട്ടു. ഈ സംഭവത്തിന് ശേഷം ഉര്‍ദുഗാനെ നേരിട്ട് ഫോണില്‍ ബന്ധപ്പെട്ട സല്‍മാന്‍ രാജാവ് തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തിന് സമ്പൂര്‍ണ പിന്തുണ അറിയിക്കുകയായിരുന്നു.  ഭീകരവാദം സിറിയയുടെയും മേഖലയുടെയും മുഖഛായ മാറ്റുകയാണെന്നും പുരാതന അറബ് തലസ്ഥാനങ്ങള്‍ പോര്‍നിലങ്ങളായി മാറുകയാണെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. 

Tags:    
News Summary - salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.