യാംബു: സൗദിയിലെ യാംബുവിൽ മുൻ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി നാട്ടിൽ നിര്യാതനായി. മങ്കട കടന്നമണ്ണ സ്വദേശി പട്ടിക്കാടൻ സമീർ (42) ആണ് മരിച്ചത്. കോവിഡ് ചികിത്സക്കിടെ തിങ്കളാഴ്ചയായിരുന്നു ഇദ്ദേഹത്തിന്റെ മരണം.
യാംബു നഗരത്തിൽ 'അൽ ദിവാൻ ഷോപ്പ്' എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് താൽക്കാലികമായി പ്രവാസം നിർത്തി നാട്ടിലേക്ക് മടങ്ങിയത്. റാബിഖിൽ സഹോദരൻ നടത്തുന്ന സ്ഥാപനത്തിലേക്ക് പുതിയ വിസയിൽ വരാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടയിലാണ് മരണം.
പരേതനായ പട്ടിക്കാടൻ അബൂബക്കർ ആണ് പിതാവ്, മാതാവ്: സഫിയ, ഭാര്യ: ലുബ്ന, മക്കൾ: റിയ, ദിയ, ഐദിൻ, സഹോദരങ്ങൾ: അബ്ദുസ്സമാൻ (റാബിഖ്), നസീമ, ഹസീന, ഖമറുന്നിസ, ജംഷീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.