റിയാദ്: ഒക്ടോബർ 21 മുതൽ നവംബർ 11 വരെ നാലാഴ്ചകളിലായി നടക്കുന്ന 'സംഗമം സോക്കർ 2022' കളിക്കാരുടെ പ്രതീകാത്മക ലേലംവിളി റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. ഇതിനോടനുബന്ധിച്ച് റിയാദിലെ ആറ് ഇൻറർനാഷനൽ സ്കൂളിൽ നിന്നായി ആറ് ടീമുകൾ മാറ്റുരക്കുന്ന സംഗമം ഇന്റർ സ്കൂൾ ടൂർണമെൻറ് സീസൺ രണ്ടും നടക്കും.
ടെഫ ചെയർമാനും സംഗമം മുൻ പ്രസിഡൻറുമായ ആദം ഒജി യോഗം ഉദ്ഘാടനം ചെയ്തു. ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് അതിഥിയായി പങ്കെടുത്തു. സംഗമം പ്രസിഡൻറ് കെ.എം. ഇല്യാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് ഷാഹിൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡൻറ് ബി.വി. ഫിറോസ്, മുൻ പ്രസിഡൻറ് ഐ.പി. ഉസ്മാൻ കോയ എന്നിവർ സംസാരിച്ചു.
നാലു ടീമുകളിലായി 12 ടീം ഓണർമാർ 56 കളിക്കാരെ ലേലം വിളിച്ചെടുത്തു. റവാബി എഫ്.സി ടീം ഓണർമാരായി അലി ജാഫർ, ഒ.കെ. ഫാരിസ്, സാജിദ് റഹ്മാൻ, കല്ലുമേൽ എഫ്.സി ടീം ഓണർമാരായി എസ്.എം. യൂനുസ്, പി.എം. മുഹമ്മദ് ഇല്യാസ്, പി. സലിം, അവുതത്തെ എഫ്.സി ടീം ഓണർമാരായി കെ.എം. ഷെമ്മി, പി.ടി. മാലിക്ക്, പി.ടി. സക്കു, പാർട്ടി ഓഫിസ് റോയൽസ് ടീം ഓണർമാരായി എം.എം. റംസി, പി.വി. നിഷാം അഹമ്മദ്, ഷഹൽ അമീൻ എന്നിവരും വിവിധ ടീമുകpളെ പ്രതിനിധാനം ചെയ്ത് പങ്കെടുത്തു. സംഗമം സ്പോർട്സ് കൺവീനർ റിസ്വാൻ അഹമ്മദ്, ജോയൻറ് സെക്രട്ടറി കെ.വി.പി. ജാസിം, പബ്ലിസിറ്റി കൺവീനർ എൻ.എം. റമീസ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.