റിയാദ്: സർവാധിനാഥൻ എന്ന സംഗീത വിഡിയോ ആൽബം പുറത്തിറക്കി. സി. കെ മീഡിയയുടെ ബാനറിൽ സി. കെ. മുസ്തഫ പൊന്നാനി രചനയും സംഗീതവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബത്തിൽ റിയാദിലെ അറിയപ്പെടുന്ന ഗായകൻ ജലീൽ കൊച്ചിൻ ആലപിച്ച് അഭിനയിച്ച ആൽബം ശിഹാബ് കൊട്ടുകാട് ഷമീർ അമ്പലപ്പുഴക്ക് നൽകി.
നാസ്സർ കാരന്തൂർ, ഫ്ലൈ ഇൻഡിഗോ മാനേജർ സാബിത്, നവാസ് കൊടുവള്ളി, റാഫി കൊയിലാണ്ടി, റഹ്മാൻ മുനമ്പത്ത്, സി. കെ. മുസ്തഫ പൊന്നാനി, അസ്ലം ഫെറോക്ക്, ഷമീർ അമ്പലപ്പുഴ, നൗഷാദ് ആലുവ, സലാം പെരുമ്പാവൂർ, മൈമൂന ടീച്ചർ, തസ്നീം റിയാസ്, ഹിബ അബ്ദുൽ സലാം, നവാസ് കണ്ണൂർ, മുഹമ്മദ് അലി, ഷബീർ അലി, നൗഫൽ വടകര, സൈഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
റിയാദിലെ ഗായകരുടെ സംഗീത വിരുന്നും ഹണിബീസ് റിയാദിന്റെ നേതൃത്വത്തിൽ നൃത്തവും അരങ്ങേറി. ഷൈജു പച്ചയുടെ നേതൃത്വത്തിൽ റിയാദ് ടാക്കീസ് അംഗങ്ങൾ പരിപാടി നിയന്ത്രിച്ചു. തന്റെ 28 വർഷത്തെ കലാജീവിതത്തിനിടയിൽ ആദ്യമായി പാടി അഭിനയിച്ച വിഡിയോ ആൽബം പുറത്തിറങ്ങിയതിന്റെ സന്തോഷം ജലീൽ കൊച്ചിൻ സദസ്സുമായി പങ്കുവെച്ചു.
സജിൻ നിഷാൻ അവതാരകനമായിരുന്നു. അസ്ലം ഫറോക്ക്, ഷമീർ സാസ് എന്നിവരാണ് ആൽബത്തിന്റെ നിർമാതാക്കൾ. റിയാദ് അപ്പോളോ ഡെമോറോ ഹാളിലാണ് പരിപാടി നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.