യാംബു: ഇസ്രായേൽ അതിക്രമങ്ങളാൽ പൊറുതിമുട്ടിയ ലബനാനിലെ ജനങ്ങൾക്ക് സഹായമെത്തിക്കുന്നത് തുടർന്ന് സൗദി അറേബ്യ. കിങ് സൽമാൻ സെൻറർ ഫോർ ഹ്യുമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) നേതൃത്വത്തിൽ ദുരിതാശ്വാസ വസ്തുക്കൾ വഹിച്ച് ഏഴാമത്തെ വിമാനവും ലബനാൻ തലസ്ഥന നഗരമായ ബെയ്റൂത്തിലെ റഫീഖി ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി.
റിയാദിലെ കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ ഭക്ഷണവും മരുന്നും മെഡിക്കൽ ഉപകരണങ്ങളും പാർപ്പിട സംവിധാനങ്ങളുമാണുള്ളത്.
ലബനാനോടുള്ള സൗദിയുടെ മാനുഷിക മനോഭാവത്തെയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുള്ള പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നതാണ് കെ.എസ്. റിലീഫ് സെൻറർ വഴി നടക്കുന്ന സഹായപദ്ധതി. സമീപകാല സംഭവ വികാസങ്ങൾ കാരണം ദുരിതം നേരിടുന്ന ലബനാൻ ജനതയെ സഹായിക്കുന്നതിനായി സൗദി നൽകുന്ന അചഞ്ചലമായ പിന്തുണ ഇതിനകം ലോക ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസൃതം കെ.എസ്. റിലീഫ് തുടർച്ചയായി സഹായമെത്തിക്കാൻ ലബനാനുമായി ‘എയർ ബ്രിഡ്ജ്’ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.