റിയാദ്: യാത്രക്കാർക്ക് വമ്പൻ ആനുകൂല്യങ്ങളുമായി സൗദി എയർലൈൻസ്. അന്താരാഷ്ട്ര യാത്രക്കാർക്കാണ് ആനുകൂല്യം. ഈ മാസം 30 വരെ വാങ്ങുന്ന ടിക്കറ്റുകൾക്കാണ് നിരക്കിൽ 50 ശതമാനം ഇളവ് ലഭിക്കുക.
സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള കാലയളവിൽ യാത്ര ചെയ്യാവുന്ന ടിക്കറ്റുകൾക്കാണ് ഇളവ്. ബിസിനസ് ക്ലാസിൽ യാത്ര ചെയ്യാനും ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യാനും ഇളവ് ലഭിക്കും. സൗദിയിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സൗദി ദേശീയ വിമാന കമ്പനി ടിക്കറ്റ് നിരക്കിൽ അസാധാരണ ഓഫർ പ്രഖ്യാപിച്ചത്.
സൗദിയ എയർലൈൻസ് സർവിസ് നടത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രകൾക്കും ആനുകൂല്യം ലഭിക്കും. വിമാന കമ്പനിയുടെ വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റുകൾ നേടാം. ‘നിങ്ങളുടെ സ്വപ്ന ലക്ഷ്യസ്ഥാനങ്ങൾ അടുത്തിരിക്കുന്നു’ എന്ന തലക്കെട്ടോടെ എക്സ് പ്ലാറ്റ്ഫോമിലാണ് സൗദി എയർലൈൻസ് ഓഫർ സംബന്ധിച്ച അറിയിപ്പ് പ്രഖ്യാപിച്ചത്. കൂടാതെ സൗദിയയുടെ വെബ്സൈറ്റിലും നിരക്കിളവിന്റെ വിശദാംശങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.