Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയാ​ത്ര​ക്കാ​ർ​ക്ക്...

യാ​ത്ര​ക്കാ​ർ​ക്ക് വ​മ്പ​ൻ നി​ര​ക്കി​ള​വ്​ പ്ര​ഖ്യാ​പി​ച്ച് സൗ​ദി എ​യ​ർ​ലൈ​ൻ​സ്​

text_fields
bookmark_border
saudi airlines
cancel

റി​യാ​ദ്: യാ​ത്ര​ക്കാ​ർ​ക്ക് വ​മ്പ​ൻ ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​യി സൗ​ദി എ​യ​ർ​ലൈ​ൻ​സ്. അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ ആ​നു​കൂ​ല്യം. ഈ ​മാ​സം 30 വ​രെ വാ​ങ്ങു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ്​ നി​ര​ക്കി​ൽ 50 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കു​ക.

സെ​പ്റ്റം​ബ​ർ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ യാ​ത്ര ചെ​യ്യാ​വു​ന്ന ടി​ക്ക​റ്റു​ക​ൾ​ക്കാ​ണ് ഇ​ള​വ്. ബി​സി​ന​സ് ക്ലാ​സി​ൽ യാ​ത്ര ചെ​യ്യാ​നും ഇ​ക്ക​ണോ​മി ക്ലാ​സി​ൽ യാ​ത്ര ചെ​യ്യാ​നും ഇ​ള​വ് ല​ഭി​ക്കും. സൗ​ദി​യി​ലേ​ക്കു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക് വ​ർ​ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സൗ​ദി ദേ​ശീ​യ വി​മാ​ന ക​മ്പ​നി ടി​ക്ക​റ്റ് നി​ര​ക്കി​ൽ അ​സാ​ധാ​ര​ണ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ച​ത്.

സൗ​ദി​യ എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന എ​ല്ലാ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക​ൾ​ക്കും ആ​നു​കൂ​ല്യം ല​ഭി​ക്കും. വി​മാ​ന ക​മ്പ​നി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി​യോ മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യോ ടി​ക്ക​റ്റു​ക​ൾ നേ​ടാം. ‘നി​ങ്ങ​ളു​ടെ സ്വ​പ്ന ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ൾ അ​ടു​ത്തി​രി​ക്കു​ന്നു’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ്​ ഓ​ഫ​ർ സം​ബ​ന്ധി​ച്ച അ​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. കൂ​ടാ​തെ സൗ​ദി​യ​യു​ടെ വെ​ബ്സൈ​റ്റി​ലും നി​ര​ക്കി​ള​വി​​ന്റെ വി​ശ​ദാം​ശ​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi airlinespassengersoffer
News Summary - Saudi Airlines has announced a huge offers for passengers
Next Story