പൊതുമാപ്പ്​: എയർ ഇന്ത്യയിൽ ടിക്കറ്റ്​ നിരക്കിളവ്​

റിയാദ്​: പൊതുമാപ്​ കാലാവധി ഒരുമാസം കൂടി നീട്ടിയ സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ്​ നിരക്കിളവ്​ പ്രഖ്യാപിച്ചു. പൊതുമാപ്​ ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്ന ഇന്ത്യാക്കാർക്കാണ്​​ വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റും 40 കിലോ ബാഗേജി​​െൻറ സൗജന്യവും അനുവദിച്ചത്​. സാധാരണ യാത്രക്കാർക്ക്​ ലഭിക്കുന്ന അതേ സൗകര്യങ്ങൾ തന്നെയാണ്​ ഇവർക്കും നൽകുന്നതെന്നും എയർ ഇന്ത്യയുടെ റിയാദ്​, ജിദ്ദ, ദമ്മാം റിസർവേഷൻ ഒാഫീസുകളിൽ​ ടിക്കറ്റ്​​ ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തിയെന്നും റിയാദ്​ റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ അറിയിച്ചു. 

രാജകാരുണ്യം ഉപയോഗപ്രദമാക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നടത്തുന്ന ശ്രമങ്ങളിൽ കൈകോർക്കുന്നതി​​െൻറ ഭാഗമായി പൊതുമാപ്പി​​െൻറ ആദ്യ ഘട്ടം മുതൽ തന്നെ എയർ ഇന്ത്യ ഇൗ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. കലാവധി നീട്ടിയ സാഹചര്യത്തിലാണ്​ വീണ്ടും നിരക്കിളവ്​ നൽകുന്നതെന്നും ഗൊത്തുവാൾ പറഞ്ഞു. റിയാദ്​, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന്​ ഇന്ത്യയിലെ അഞ്ച്​ പ്രധാന സെക്​ടറുകളിലേക്കാണ് നിരക്കിളവ്​​. 500 റിയാലും പ്രാദേശിക നികുതിയും ചേർത്തുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്​. 

മുംബൈ, ഹൈദരാബാദ്​, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്​ 595 ഉം ​ഡൽഹിയിലേക്ക്​ 659 ഉം റിയാലാണ്​ നികുതിയുൾപ്പെടെ​ ടിക്കറ്റിന്​ നൽകേണ്ടത്​​. ജിദ്ദയിൽ നിന്ന്​ ഡൽഹി, മു​ംബൈ, കൊച്ചി, ഹൈദരാബാദ്​ എന്നീ നാല്​ സ്ഥലങ്ങളിലേക്കും റിയാദിൽ നിന്ന്​ കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുമാണ്​ വിമാനമുള്ളത്​. 

ദമ്മാമിൽ നിന്ന്​ ഡൽഹിയിലേക്കും. ജിദ്ദയിൽ നിന്ന്​ ലക്​നോവിലേക്ക്​ മുംബൈ അല്ലെങ്കിൽ ഡൽഹി വഴി ടിക്കറ്റിന്​ 700 റിയാലും നികുതിയും നൽകണം. ജിദ്ദ, റിയാദ്​, ദമ്മാം എന്നിവിടങ്ങളിലുള്ള എയർ ഇന്ത്യയുടെ റിസർവേഷൻ ഒാഫീസുകളിൽ നേരി​െട്ടത്തി ടിക്കറ്റ്​ ബുക്ക്​ ചെയ്യണം. പൊതുമാപ്പിൽ മടങ്ങുന്നയാ​ളാണെന്ന്​ തെളിയിക്കുന്ന ഇന്ത്യൻ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ ലഭിക്കുന്ന രേഖ ഹാജരാക്കണം. ഒക്​ടോബർ 15 വരെയാണ്​ ഇൗ ആനുകൂല്യം.
 

Tags:    
News Summary - saudi amnesty Air India -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.