പൊതുമാപ്പ്: എയർ ഇന്ത്യയിൽ ടിക്കറ്റ് നിരക്കിളവ്
text_fieldsറിയാദ്: പൊതുമാപ് കാലാവധി ഒരുമാസം കൂടി നീട്ടിയ സാഹചര്യത്തിൽ എയർ ഇന്ത്യ വിമാനത്തിൽ ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ചു. പൊതുമാപ് ആനുകൂല്യം ഉപയോഗപ്പെടുത്തി നാട്ടിൽ പോകുന്ന ഇന്ത്യാക്കാർക്കാണ് വളരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റും 40 കിലോ ബാഗേജിെൻറ സൗജന്യവും അനുവദിച്ചത്. സാധാരണ യാത്രക്കാർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ തന്നെയാണ് ഇവർക്കും നൽകുന്നതെന്നും എയർ ഇന്ത്യയുടെ റിയാദ്, ജിദ്ദ, ദമ്മാം റിസർവേഷൻ ഒാഫീസുകളിൽ ടിക്കറ്റ് ബുക്കിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തിയെന്നും റിയാദ് റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ അറിയിച്ചു.
രാജകാരുണ്യം ഉപയോഗപ്രദമാക്കാൻ ഇന്ത്യൻ എംബസിയും കോൺസുലേറ്റും നടത്തുന്ന ശ്രമങ്ങളിൽ കൈകോർക്കുന്നതിെൻറ ഭാഗമായി പൊതുമാപ്പിെൻറ ആദ്യ ഘട്ടം മുതൽ തന്നെ എയർ ഇന്ത്യ ഇൗ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു. കലാവധി നീട്ടിയ സാഹചര്യത്തിലാണ് വീണ്ടും നിരക്കിളവ് നൽകുന്നതെന്നും ഗൊത്തുവാൾ പറഞ്ഞു. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കാണ് നിരക്കിളവ്. 500 റിയാലും പ്രാദേശിക നികുതിയും ചേർത്തുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.
മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 595 ഉം ഡൽഹിയിലേക്ക് 659 ഉം റിയാലാണ് നികുതിയുൾപ്പെടെ ടിക്കറ്റിന് നൽകേണ്ടത്. ജിദ്ദയിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലേക്കും റിയാദിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് വിമാനമുള്ളത്.
ദമ്മാമിൽ നിന്ന് ഡൽഹിയിലേക്കും. ജിദ്ദയിൽ നിന്ന് ലക്നോവിലേക്ക് മുംബൈ അല്ലെങ്കിൽ ഡൽഹി വഴി ടിക്കറ്റിന് 700 റിയാലും നികുതിയും നൽകണം. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലുള്ള എയർ ഇന്ത്യയുടെ റിസർവേഷൻ ഒാഫീസുകളിൽ നേരിെട്ടത്തി ടിക്കറ്റ് ബുക്ക് ചെയ്യണം. പൊതുമാപ്പിൽ മടങ്ങുന്നയാളാണെന്ന് തെളിയിക്കുന്ന ഇന്ത്യൻ എംബസിയിൽ നിന്നോ കോൺസുലേറ്റിൽ നിന്നോ ലഭിക്കുന്ന രേഖ ഹാജരാക്കണം. ഒക്ടോബർ 15 വരെയാണ് ഇൗ ആനുകൂല്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.