റിയാദ്​: സൗദി അറേബ്യയിൽ തിങ്കളാഴ്​ച 841 കോവിഡ്​ ബാധിതർ കൂടി സുഖം പ്രാപിച്ചു. 455 പേർക്ക്​ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികൾ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു.

ആകെ റിപ്പോർട്ട്​ ചെയ്​ത 3,33,648 പോസിറ്റീവ്​ കേസുകളിൽ 3,17,846 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 95.3 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ്​ മരണനിരക്ക്​.

രാജ്യത്ത്​ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11090 ആയി കുറഞ്ഞു. ഇതിൽ 1034 പേരുടെ നില ഗുരുതരമാണ്​.

റിയാദ്​ 5, ജിദ്ദ 4, മക്ക 4, ഹുഫൂഫ്​ 1, ദമ്മാം 1, ഹാഇൽ 2, അബഹ 4, ഹഫർ അൽബാത്വിൻ 2, ജീസാൻ 2, അബൂ അരീഷ്​ 1, സബ്​യ 1, അൽറസ്​ 1, മുസാഹ്​മിയ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്​ച മരണങ്ങൾ സംഭവിച്ചത്​. 24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 52.

മദീന​ 48, മക്ക 35, റിയാദ്​​ 33, ഹുഫൂഫ്​​ 32, ദമ്മാം 24, അറാർ​ 15, ഹാഇൽ​​ 13, മുബറസ്​ 11, ബുറൈദ 11, ജുബൈൽ​ 9, ഖമീസ്​ മുശൈത്ത്​​ 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്​ച 44,112 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത്​ ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,392,497 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 1070, ജിദ്ദ 943, മക്ക 742, ഹുഫൂഫ്​ 245, ത്വാഇഫ്​ 198, ദമ്മാം 135, മദീന 132, അബഹ 108, ജീസാൻ 102, ബുറൈദ 96, മുബറസ്​ 75, ഹാഇൽ 69, തബൂക്ക്​ 68, ഹഫർ അൽബാത്വിൻ 67, അറാർ 63, സബ്​യ 43, മഹായിൽ 42, അൽബാഹ 37, ഖത്വീഫ് 33, അബൂ അരീഷ്​ 31, സകാക 27, ബീഷ​ 27, ഖമീസ്​ മുശൈത്ത്​​ 26, അൽറസ്​ 25, ബെയ്​ഷ്​ 24, വാദി ദവാസിർ 23, ഖർജ്​ 20, അൽഖുവയ്യ 18,

അയൂൺ 17, സാംത 17, ഖോബാർ 15, ​നജ്​റാൻ 14, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 8, അൽനമാസ്​ 8, അൽഅർദ 7, ഹുറൈംല 6, അഹദ്​ റുഫൈദ 6, ദർബ്​ 6, റഫ്​ഹ 6, ജുബൈൽ 5, അൽ-ജഫർ 5, സു​ൈലയിൽ 4, ഖുൻഫുദ 4, അഹദ്​ മസാറ 4, ശഖ്​റ 4, മുസാഹ്​മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, ഖുറയാത്​ 3, ബല്ലസ്​മർ 3,

ഹായ്​ത്​ 3, ദമദ്​ 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ്​ 2, ശറൂറ 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, സാറാത്​ ഉബൈദ 1, ഖുൽവ 1, ഖഹ്​മ 1, അൽഖൂസ്​ 1, തബർജൽ 1, ബഖഅ 1, അബ്​ഖൈഖ്​ 1.

Tags:    
News Summary - saudi arabia 841 cured from covid 19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.