സൗദി അറേബ്യയിൽ 841 പേർ കൂടി രോഗമുക്തരായി
text_fieldsറിയാദ്: സൗദി അറേബ്യയിൽ തിങ്കളാഴ്ച 841 കോവിഡ് ബാധിതർ കൂടി സുഖം പ്രാപിച്ചു. 455 പേർക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. 29 രോഗികൾ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു.
ആകെ റിപ്പോർട്ട് ചെയ്ത 3,33,648 പോസിറ്റീവ് കേസുകളിൽ 3,17,846 പേർ രോഗമുക്തി നേടി. ആകെ മരണസംഖ്യ 4712 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.3 ശതമാനമായി ഉയർന്നു. 1.4 ശതമാനമാണ് മരണനിരക്ക്.
രാജ്യത്ത് വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11090 ആയി കുറഞ്ഞു. ഇതിൽ 1034 പേരുടെ നില ഗുരുതരമാണ്.
റിയാദ് 5, ജിദ്ദ 4, മക്ക 4, ഹുഫൂഫ് 1, ദമ്മാം 1, ഹാഇൽ 2, അബഹ 4, ഹഫർ അൽബാത്വിൻ 2, ജീസാൻ 2, അബൂ അരീഷ് 1, സബ്യ 1, അൽറസ് 1, മുസാഹ്മിയ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണങ്ങൾ സംഭവിച്ചത്. 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 52.
മദീന 48, മക്ക 35, റിയാദ് 33, ഹുഫൂഫ് 32, ദമ്മാം 24, അറാർ 15, ഹാഇൽ 13, മുബറസ് 11, ബുറൈദ 11, ജുബൈൽ 9, ഖമീസ് മുശൈത്ത് 8, അബഹ 7 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. തിങ്കളാഴ്ച 44,112 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,392,497 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1070, ജിദ്ദ 943, മക്ക 742, ഹുഫൂഫ് 245, ത്വാഇഫ് 198, ദമ്മാം 135, മദീന 132, അബഹ 108, ജീസാൻ 102, ബുറൈദ 96, മുബറസ് 75, ഹാഇൽ 69, തബൂക്ക് 68, ഹഫർ അൽബാത്വിൻ 67, അറാർ 63, സബ്യ 43, മഹായിൽ 42, അൽബാഹ 37, ഖത്വീഫ് 33, അബൂ അരീഷ് 31, സകാക 27, ബീഷ 27, ഖമീസ് മുശൈത്ത് 26, അൽറസ് 25, ബെയ്ഷ് 24, വാദി ദവാസിർ 23, ഖർജ് 20, അൽഖുവയ്യ 18,
അയൂൺ 17, സാംത 17, ഖോബാർ 15, നജ്റാൻ 14, ഉനൈസ 12, അൽമജാരിദ 11, റിജാൽ അൽമ 8, അൽനമാസ് 8, അൽഅർദ 7, ഹുറൈംല 6, അഹദ് റുഫൈദ 6, ദർബ് 6, റഫ്ഹ 6, ജുബൈൽ 5, അൽ-ജഫർ 5, സുൈലയിൽ 4, ഖുൻഫുദ 4, അഹദ് മസാറ 4, ശഖ്റ 4, മുസാഹ്മിയ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3,
ഹായ്ത് 3, ദമദ് 3, സുൽഫി 3, അൽദായർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അയൂൺ അൽജുവ 2, തുവാൽ 2, റാബിഖ് 2, ശറൂറ 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, ഖുൽവ 1, ഖഹ്മ 1, അൽഖൂസ് 1, തബർജൽ 1, ബഖഅ 1, അബ്ഖൈഖ് 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.