അൽഖോബാർ: 2030ഓടെ രാജ്യത്ത് മൂന്ന് ട്രില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികളുമായി സൗദി അറേബ്യ. മേയ് 23, 24 തീയതികളിൽ ചൈനയിലെ ഷിയാമെനിൽ നടന്ന പ്രഥമ ചൈന-ഗൾഫ് സഹകരണ ഫോറത്തിലാണ് സൗദി അറേബ്യ നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്. അൽഫാലിഹിന്റെ നേതൃത്വത്തിൽ സൗദി പ്രതിനിധി സംഘത്തിൽ ഇരു രാജ്യങ്ങളുടെയും പ്രധാന പ്രതിനിധികൾ സർക്കാർ, സ്വകാര്യ മേഖലയിലെ പ്രതിനിധികൾ പങ്കെടുത്തു.
ഫോറത്തിൽ ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്ന കൂട്ടായ സാമ്പത്തിക വിഭവങ്ങൾ, തന്ത്രപരമായ ഘടകങ്ങൾ, നേട്ടങ്ങൾ എന്നിവ മന്ത്രി അൽ-ഫാലിഹ് വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങളും ചൈനയും തമ്മിലുള്ള ഗുണകരമായ പങ്കാളിത്തത്തിനുള്ള സാധ്യതകളെ അദ്ദേഹം ഊന്നിപ്പറയുകയും സാമ്പത്തിക, നിക്ഷേപ വിപുലീകരണത്തിനുള്ള അഭൂതപൂർവമായ അവസരങ്ങളിലേക്കു നയിക്കുകയും ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റിന്റെ ജി.ഡി.പിയുടെ 65 ശതമാനം വരുന്ന, 2.2 ട്രില്യൺ ഡോളറിന്റെ മൊത്തം ആഭ്യന്തര ഉൽപാദനമുള്ളതിനാൽ ഊർജസ്വലവും വാഗ്ധാനപ്രദവുമായ ഒരു സംയോജിത വിപണിയെ സൗദി പ്രതിനിധീകരിക്കുന്നു. ഇന്ത്യയും ചൈനയും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധം മന്ത്രി ചൂണ്ടിക്കാട്ടി.
2023 ൽ വ്യാപാര അളവ് ഏകദേശം 362 ബില്യൺ റിയാലിലെത്തി. ഇത് 2014 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയെ അടയാളപ്പെടുത്തുന്നു. കൂടാതെ, ചൈനയിലെ നേരിട്ടുള്ള നിക്ഷേപത്തിലെ ഗണ്യമായ വളർച്ചയും അദ്ദേഹം എടുത്തുപറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 2022-ൽ 5.1 ശതമാനം വർധനയും 2018-ൽനിന്ന് 37.3 ശതമാനം വർധനയും രേഖപ്പെടുത്തി. വിഷൻ 2030 പ്രകാരം സാമ്പത്തിക വളർച്ചക്കും വികസനത്തിനും സൗദി അറേബ്യയുടെ പ്രതിബദ്ധതയുമായി കൂടുതൽ യോജിപ്പിച്ചു നിക്ഷേപ സഹകരണം മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി വിവിധ ചൈനീസ് സർക്കാർ ഏജൻസികളിലെയും പ്രമുഖ കമ്പനികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുമായി മന്ത്രി അൽഫാലിഹ് ഉഭയകക്ഷി യോഗങ്ങൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.