മദീന: മദീനയിലെ കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് പ്രസിലെ കാലിഗ്രാഫറായ സിറിയൻ പൗരൻ ഉസ്മാൻ ത്വാഹക്ക് സൗദി പൗരത്വം അനുവദിച്ചു. വർഷങ്ങളായി ഖുർആൻ പ്രസിൽ ജോലി ചെയ്യുന്ന ഉസ്മാൻ ത്വാഹക്ക് പൗരത്വം നൽകാൻ സൽമാൻ രാജാവാണ് അനുമതി നൽകിയത്.
സൗദിയിൽ വിശിഷ്ട പ്രതിഭകൾക്ക് പൗരത്വം നൽകാനുള്ള തീരുമാനത്തിെൻറ ഭാഗമാണിത്. സൗദി പൗരത്വം നേടാനായതിൽ അതിയായ സന്തോഷമുണ്ടെന്ന് ഉസ്മാൻ ത്വാഹ പറഞ്ഞു. സൽമാൻ രാജാവിനും കിരീടാവകാശിക്കും നന്ദിയും അഭിനന്ദനവും അറിയിച്ചു.
ജീവിതത്തിലെ വലിയൊരു സ്വപ്നമാണ് സാക്ഷാത്കരിച്ചത്. കഴിഞ്ഞ 30 വർഷം സൗദിയിൽ ജീവിച്ചു. ഇനിയുള്ള കാലവും രാജ്യത്തിന് സേവനം ചെയ്ത് ഇവിടെതന്നെ കഴിഞ്ഞുകൂടണമെന്നാണ് ആഗ്രഹമെന്നും ഉസ്മാൻ ത്വാഹ പറഞ്ഞു. ഖുർആൻ കാലിഗ്രഫിയിൽ പ്രശസ്തനാണ് ഉസ്മാൻ ത്വാഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.