സൗദിയിൽ​ ആശ്വാസ ദിനം; ഒറ്റദിവസം സുഖം പ്രാപിച്ചത്​ 2520 പേർ

റിയാദ്​: സൗദി അറേബ്യയിൽ ആശ്വാസ ദിനമാണിന്ന്​. ഒറ്റദിവസം കൊണ്ട്​ സുഖം പ്രാപിച്ചത്​ 2520 പേർ. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ പകുതിയിൽ  കൂടുതലായി.

പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുതുടങ്ങുകയും രോഗമുക്തരാകുന്നവരുടെ എണ്ണം ഉയരുകയും ചെയ്യുന്ന ദിനങ്ങളാണ്​ ഇനി വരാനിരിക്കുന്ന​െതന്ന്​ ആരോഗ്യമന്ത്രാലയം കഴിഞ്ഞയാഴ്​ച പറഞ്ഞിരുന്നു. അതുപോലെ സംഭവിച്ച്​ തുടങ്ങിയിരിക്കുന്നു. ചൊവ്വാഴ്​ച പുതുതായി 1911 പേർക്കാണ്​​ കോവിഡ്​  സ്ഥിരീകരിച്ചത്​. എന്നാൽ ഇതേ കാലയളവിൽ സുഖം പ്രാപിച്ചവരുടെ എണ്ണം 2520. ഇതോടെ രോഗമുക്തരുടെ എണ്ണം 15257 ആയി ഉയർന്നു.

ചികിത്സയിൽ കഴിയുന്നത്​  27404 പേരാണ്​. ഇതി​​െൻറ പകുതിയിൽ കൂടുതലായി രോഗമുക്തമായവരുടെ എണ്ണം. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 42925 ആണ്​. ചൊവ്വാഴ്​ച ഒമ്പത്​  പേരാണ്​ മരിച്ചത്​. രണ്ട്​ സൗദി പൗരന്മാരും ബാക്കി വിവിധ രാജ്യക്കാരുമാണ്​. നാലുപേർ വീതം മക്ക, ജിദ്ദ എന്നിവിടങ്ങളിലും ഒരാൾ വാദി ദവാസിറിലുമാണ്​ മരിച്ചത്​. വാദി  ദവാസിറിൽ ഇതാദ്യമായാണ്​ മരണം രേഖപ്പെടുത്തുന്നത്​.

26നും 64നും ഇടയിൽ പ്രായമുള്ളവരാണ്​ മരിച്ചത്​. ചികിത്സയിലുള്ളവരിൽ 147 പേർ ഗുരുതരാവസ്ഥയിൽ  തീവ്രപരിചരണ വിഭാഗത്തിലാണ്​. പുതിയ രോഗികളിൽ സൗദി പൗരന്മാരുടെ എണ്ണം 31 ശതമാനമാണ്​. ബാക്കി വിവിധ രാജ്യക്കാരും. പുതിയ രോഗികളിൽ 82 ശതമാനം  പുരുഷന്മാരും 18 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അൽഅലി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആറ്​​​​​ ശതമാനം  കുട്ടികളും രണ്ട്​ ശതമാനം കൗമാരക്കാരും 92 ശതമാനം മുതിർന്നവരുമാണ്​. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 482,374 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. രോഗം  പടർന്ന രാജ്യത്തെ ചെറുതും വലുതുമായ നഗരങ്ങളുടെ എണ്ണം 122 ആയി. രോഗികളെ കണ്ടെത്താൻ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീൽഡ്​ സർവേ 26ാം  ദിവസത്തിലേക്ക്​ കടന്നു. വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കൽ ടീമി​​െൻറ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോൺ ചെയ്​ത്​ വിളിച്ചു വരുത്തി  പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. നാലുപേർ വീതം മരിച്ചതോടെ മക്കയി​ൽ 110ഉം ജിദ്ദയിൽ 77ഉം ആയി മരണസംഖ്യ ഉയർന്നു.

പുതിയ രോഗികൾ: റിയാദ്​ 443, മക്ക 407, ജിദ്ദ 306, മദീന 176, ഹുഫൂഫ്​ 91, ദമ്മാം 78, ഖോബാർ 74, മജ്​മഅ 57, ഹദ്ദ 42, ജുബൈൽ 33, തബൂക്ക്​ 27, ദഹ്​റാൻ 18, ഖറഅ 18, ഹാസം  അൽജലാമിദ്​ 18, ഖത്വീഫ്​ 17, ബേയ്​ഷ്​ 17, ത്വാഇഫ്​ 16, ഹാഇൽ 16, അൽഖർജ്​ 10, നജ്​റാൻ 5, ഖമീസ്​ മുശൈത്​ 4, വാദി ദവാസിറ 4, സഫ്​വ 3, ഹുത്ത ബനീ തമീം 3,  അൽദിലം 3, ദറഇയ 3, മഹായിൽ 2, ബീഷ 2, ഹഫർ അൽബാത്വിൻ 2, ഖുൻഫുദ 2, ലൈല 2, അബ്​ഖൈഖ്​ 2, ബുറൈദ 1, ഉഖ്​ലത്​ സുഖൈർ 1, സബ്​ത്​ അൽഅലായ 1,  റാബിഗ്​ 1, മുസൈലിഫ്​ 1, നമിറ 1, സകാക 1, അൽഖുറയാത്​ 1, താദിഖ്​ 1, ശഖ്​റ 1, ഹുറൈംല 1

മരണസംഖ്യ: മക്ക 110, ജിദ്ദ 77, മദീന 39, റിയാദ്​ 15, ഹുഫൂഫ്​ 4, ദമ്മാം 4, അൽഖോബാർ 3, ജുബൈൽ 3, ബുറൈദ 2, ജീസാൻ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അൽബദാഇ 1,  തബൂക്ക്​ 1, ത്വാഇഫ്​ 1, വാദി ദവാസിർ

Tags:    
News Summary - Saudi Arabia Covid 19 Latest Updates -Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.