സൗദി അറേബ്യയിൽ പുതിയ കോവിഡ്​ കേസുകൾ അഞ്ച്​ മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ

റിയാദ്​: സൗദി അറേബ്യയിൽ പുതിയ കോവിഡ്​​​ കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ശനിയാഴ്​ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം 24 മണിക്കൂറിനിനെ രേഖപ്പെടുത്തിയ കോവിഡ്​ ബാധിതരുടെ എണ്ണം 791 മാത്രമാണ്​. 779 രോഗബാധിതർ സുഖം പ്രാപിക്കുകയും ചെയ്​തു. എന്നാൽ മരണ നിരക്ക്​ അൽപം ഉയർന്നു. 34 പേരുടെ മരണം കൂടി ശനിയാഴ്​ച രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 4049 ഉം രാജ്യത്തെ മരണനിരക്ക്​ 1.3 ശതനമാവുമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,19,934 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,842 ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,041 ആയി കുറഞ്ഞു​.

ഇവരിൽ 1470 പേരുടെ നില ഗുരുതരമാണെന്ന്​ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ രോഗമുക്തി നിരക്ക്​ 92.5 ശതമാനമായി. റിയാദ്​ 2, ജിദ്ദ 5, മക്ക 5, ഹുഫൂഫ്​ 3, ത്വാഇഫ്​ 1, ഖമീസ്​ മുശൈത്ത്​ 1, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 2, ജീസാൻ 1, ബെയ്​ഷ്​​ 1, മഹായിൽ 1, സബ്​യ 1, അൽനമാസ്​ 1, ഖുൽവ 1, റഫ്​ഹ 2, അൽഅർദ 1 എന്നിവിടങ്ങളിലാണ്​ പുതുതായി മരണം സംഭവിച്ചത്​. ശനിയാഴ്​ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ ജിദ്ദയിലാണ്, 65. മദീന​ 64, ദമ്മാം 46, ഹുഫൂഫ്​​​ 44, റിയാദ്​​ ​38, മുബറസ്​​​ 31, മക്ക 31, ഖത്വീഫ്​​​ 27, യാംബു​ 24, ജുബൈൽ​ 24, ജുബൈൽ 20, ഹാഇൽ​ 19 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 50,010 കോവിഡ്​ ടെസ്​റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത്​ ആകെ നടത്തിയ ടെസ്​റ്റുകളുടെ എണ്ണം 5,364,471 ആയി.

മരണം പ്രദേശം തിരിച്ച കണക്ക്​:

റിയാദ്​ 995, ജിദ്ദ 831, മക്ക 664, ഹുഫൂഫ്​ 223, ത്വാഇഫ്​ 177, മദീന 128, ദമ്മാം 121, ബുറൈദ 78, തബൂക്ക്​ 59, അറാർ 56, മുബറസ്​ 56, ജീസാൻ 55, ഹാഇൽ 49, ഹഫർ അൽബാത്വിൻ 49, മഹായിൽ 39, അബഹ 32, ഖത്വീഫ് 31, അൽബാഹ 28, സബ്​യ 28, അൽറസ്​ 22, ഖമീസ്​ മുശൈത്ത്​​ 22, വാദി ദവാസിർ 22, സകാക 21, ബീഷ​ 21, ബെയ്​ഷ്​ 19, അബൂ അരീഷ്​ 18, ഖർജ്​ 18, അൽഖുവയ്യ 17, ഖോബാർ 15, ​അയൂൺ 14, നജ്​റാൻ 12, അൽമജാരിദ 10, ഉനൈസ 10, സാംത 7, ഹുറൈംല 6, റിജാൽ അൽമ 6, അൽനമാസ്​ 6, ജുബൈൽ 5, അഹദ്​ റുഫൈദ 5, അൽഅർദ 5, സു​ൈലയിൽ 4, ദർബ്​ 4, ഖുൻഫുദ 4, ശഖ്​റ 4, അൽ-ജഫർ 4, റഫ്​ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്​മിയ 3, ഹുത്ത ബനീ തമീം 3, ദഹ്​റാൻ 3, അൽബദാഇ 2, ഖുറയാത്​ 2, ഹുത്ത സുദൈർ 2, ബല്ലസ്​മർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ്​ 1, മൻദഖ്​ 1, ഫുർസാൻ 1, ദൂമത്​ അൽജൻഡൽ 1, ദറഇയ 1, അല്ലൈത്​ 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത്​ ഉബൈദ 1, അഹദ്​ മസാറ 1, റാബിഖ്​ 1, തുവാൽ 1, ഖുൽവ 1.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.