സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകൾ അഞ്ച് മാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിൽ
text_fieldsറിയാദ്: സൗദി അറേബ്യയിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലെത്തി. ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിനെ രേഖപ്പെടുത്തിയ കോവിഡ് ബാധിതരുടെ എണ്ണം 791 മാത്രമാണ്. 779 രോഗബാധിതർ സുഖം പ്രാപിക്കുകയും ചെയ്തു. എന്നാൽ മരണ നിരക്ക് അൽപം ഉയർന്നു. 34 പേരുടെ മരണം കൂടി ശനിയാഴ്ച രേഖപ്പെടുത്തിയതോടെ ആകെ മരണസംഖ്യ 4049 ഉം രാജ്യത്തെ മരണനിരക്ക് 1.3 ശതനമാവുമായി. ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,19,934 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 2,95,842 ഉം ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിലുള്ളവരുടെ എണ്ണം 20,041 ആയി കുറഞ്ഞു.
ഇവരിൽ 1470 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ രോഗമുക്തി നിരക്ക് 92.5 ശതമാനമായി. റിയാദ് 2, ജിദ്ദ 5, മക്ക 5, ഹുഫൂഫ് 3, ത്വാഇഫ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 1, അബഹ 5, ഹഫർ അൽബാത്വിൻ 2, ജീസാൻ 1, ബെയ്ഷ് 1, മഹായിൽ 1, സബ്യ 1, അൽനമാസ് 1, ഖുൽവ 1, റഫ്ഹ 2, അൽഅർദ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്. ശനിയാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 65. മദീന 64, ദമ്മാം 46, ഹുഫൂഫ് 44, റിയാദ് 38, മുബറസ് 31, മക്ക 31, ഖത്വീഫ് 27, യാംബു 24, ജുബൈൽ 24, ജുബൈൽ 20, ഹാഇൽ 19 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. 24 മണിക്കൂറിനിടെ 50,010 കോവിഡ് ടെസ്റ്റുകൾ നടന്നു. ഇതോടെ രാജ്യത്ത് ആകെ നടത്തിയ ടെസ്റ്റുകളുടെ എണ്ണം 5,364,471 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 995, ജിദ്ദ 831, മക്ക 664, ഹുഫൂഫ് 223, ത്വാഇഫ് 177, മദീന 128, ദമ്മാം 121, ബുറൈദ 78, തബൂക്ക് 59, അറാർ 56, മുബറസ് 56, ജീസാൻ 55, ഹാഇൽ 49, ഹഫർ അൽബാത്വിൻ 49, മഹായിൽ 39, അബഹ 32, ഖത്വീഫ് 31, അൽബാഹ 28, സബ്യ 28, അൽറസ് 22, ഖമീസ് മുശൈത്ത് 22, വാദി ദവാസിർ 22, സകാക 21, ബീഷ 21, ബെയ്ഷ് 19, അബൂ അരീഷ് 18, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 14, നജ്റാൻ 12, അൽമജാരിദ 10, ഉനൈസ 10, സാംത 7, ഹുറൈംല 6, റിജാൽ അൽമ 6, അൽനമാസ് 6, ജുബൈൽ 5, അഹദ് റുഫൈദ 5, അൽഅർദ 5, സുൈലയിൽ 4, ദർബ് 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, അൽബദാഇ 2, ഖുറയാത് 2, ഹുത്ത സുദൈർ 2, ബല്ലസ്മർ 2, അൽദായർ 2, സുൽഫി 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, അയൂൺ അൽജുവ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, തുവാൽ 1, ഖുൽവ 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.