ജിദ്ദ: സൗദിയിൽ ഇന്ന് കിഴക്കൻ പ്രവിശ്യയിൽ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായി. 302 പേർക്കാണ് ഇവിടെ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്താകെ തിങ്കളാഴ്ച 1,318 പുതിയ കോവിഡ് രോഗികളും 1,290 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിൽ ആകെ കോവിഡ് രോഗികളുടെ എണ്ണം 4,84,539 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,65,546 ഉം ആയി. 14 മരണങ്ങൾ ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 7,789 ആയി.
വിവിധ ആശുപത്രികളിലും മറ്റുമായി കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 11,204 ആണ്. ഇവരിൽ 1,438 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.08 ശതമാനവും മരണനിരക്ക് 1.61 ശതമാനവുമാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: മക്ക 345, കിഴക്കൻ പ്രവിശ്യ 302, റിയാദ് 247, അസീർ 161, ജീസാൻ 93, മദീന 62, നജ്റാൻ 22, അൽ ഖസീം 21, അൽബാഹ 20, തബൂക്ക് 20, ഹാഇൽ 13, വടക്കൻ അതിർത്തി മേഖല 7, അൽ ജൗഫ് 5.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.